ഇന്ന് ഖത്തറിൽ നടക്കേണ്ട 'മോളിവുഡ് മാജിക്' അവസാന നിമിഷം റദ്ദാക്കി

മമ്മൂട്ടി, മോഹൻലാല്‍, ദിലീപ്, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, ശ്വേത മേനോൻ, സ്വാസിക ഉൾപ്പെടെ വമ്പന്‍ താരനിര തന്നെ പരിപാടിയില്‍ പങ്കെടുക്കാനായി ദോഹയില്‍ എത്തിയിരുന്നു

Update: 2024-03-07 16:20 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: മലയാള ചലച്ചിത്ര ലോകത്തെ സൂപ്പർതാരങ്ങളെ പ​ങ്കെടുപ്പിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഖത്തറിൽ സംഘടിപ്പിക്കാനിരുന്ന ‘മോളിവുഡ് മാജിക്’ അവസാന നിമിഷം റദ്ദാക്കി. ലോകകപ്പ് ഫുട്ബാൾ വേദിയായ 974 സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴ് മണിക്ക് തുടങ്ങാനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. മമ്മൂട്ടി, മോഹൻലാല്‍ ഉൾപ്പെടെ വമ്പന്‍ താരനിര തന്നെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു.

സാ​ങ്കേതിക പ്രശ്നങ്ങളും കാലാവസ്ഥ വെല്ലുവിളിയും കാരണം പരിപാടി റദ്ദാക്കിയെന്നാണു സംഘാടകരായ ‘നയൺ വൺ ഇവന്റ്സ്’ സോഷ്യൽ മീഡിയ പേജ് വഴി അറിയിച്ചത്. കാണികൾക്ക് ടിക്കറ്റ് തുക 60 ദിവസത്തിനുള്ളിൽ തിരികെനൽകുമെന്ന് സംഘാടകർ വ്യക്തമാക്കി. tickets.9one@gmail.com എന്ന ഇ മെയിൽ വഴി ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്.

‘മോളിവുഡ് മാജിക് ഷോ’യിൽ പ​ങ്കെടുക്കാനായി മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയസൂര്യ, സുരാജ് വെഞ്ഞാറമൂട്, ശ്വേത മേനോൻ, സ്വാസിക, അനാർകലി മരിക്കാർ ഉൾപ്പെടെ നടീനടന്മാർ കഴിഞ്ഞ ദിവസങ്ങളിലായി ദോഹയിലെത്തിയിരുന്നു. നേരത്തെ നവംബറിൽ നടക്കുമെന്ന് പ്രഖ്യാപിച്ച പരിപാടി പിന്നീട് മാറ്റിവയ്ക്കുകയും, ജനുവരി അവസാന വാരത്തിൽ പുതിയ തിയതി പ്രഖ്യാപിക്കുകയുമായിരുന്നു.

Summary: 'Mollywood Magic' scheduled to take place in Qatar today has been canceled at the last minute

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News