ദേശീയ കായിക ദിനം; ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ച് ഖത്തർ

എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്

Update: 2025-02-09 14:06 GMT
Editor : razinabdulazeez | By : Web Desk

ദോഹ: ദേശീയ കായിക ദിനാഘോഷത്തിനൊരുങ്ങി ഖത്തർ . ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു .എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ചയാണ് ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. Never Too Late എന്ന പ്രമേയവുമായാണ് ഈ വർഷത്തെ ദേശീയ കായിക ദിനം ഖത്തർ കൊണ്ടാടുന്നത് . രാജ്യത്തെ വിവിധ സ്ഥാപനങ്ങളും കായിക കൂട്ടായ്മകളും പ്രവാസി സംഘടനകളും വിപുലമായ പരിപാടികളാണ് കായിക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ഖത്തർ ഒളിമ്പിക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഹാഫ് മാരത്തൺ ചൊവ്വാഴ്ച ലുസൈൽ ബൊലേവാഡിൽ നടക്കും. ഹാഫ് മാരത്തൺ 2025ൽ പങ്കെടുക്കനായി പ്രവാസികൾ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ ഇതുവരെ രജിസ്റ്റർ ചെയ്തതായി സംഘാടകർ അറിയിച്ചു . ഖത്തർ ഫൗണ്ടേഷൻ ചൊവ്വാഴ്ച എജ്യുക്കേഷൻ സിറ്റിയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുണ്ട് . ട്രയാത്ത്‌ലോൺ,എജ്യുക്കേഷൻ സിറ്റി റൺ എന്നിവയാണ് പ്രധാന പരിപാടികൾ .

ഖത്തർ ടൂറിസത്തിന് കീഴിലുള്ള വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ഫൺ റൺ ചൊവ്വാഴ്ച വൈകുന്നേരം 5.50 ന് മുശൈരിബ് ഡൌൺ ടൗണ്ണിൽ നടക്കും .വിവിധ മന്ത്രലയങ്ങൾക്ക് കീഴിലും കോർപ്പറേറ്റ് കമ്പനികൾക്ക്‌ കീഴിലും അവരുടെ ജീവനക്കാർക്കായി കായിക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് . വൈവിധ്യമാർന്ന പരിപാടികളോടെ പ്രവാസി സംഘടനകളും സജീവമാണ്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News