ഖത്തർ കേരള ഇസ്ലാമിക് സെന്ററിന് പുതിയ ഭാരവാഹികൾ

Update: 2024-12-08 12:51 GMT

ദോഹ: ഖത്തർ കേരളാ ഇസ്ലാമിക് സെൻറർ വാർഷിക ജനറൽ ബോഡി യോഗം ദോഹ സൽവ റോഡിലെ MRA ഹോട്ടലിൽ നടന്നു. പ്രസിഡണ്ട് എ.വി. അബൂബകർ ഖാസിമിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി വൈസ് ചെയർമാൻ മുഹമ്മദലി ഖാസിമി അമ്മിനിക്കാടാണ് ഉദ്ഘാടനം ചെയ്തത്. ജനറൽ സെക്രട്ടറി സകരിയ മാണിയൂർ സ്വാഗതം പറയുകയും വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. യോഗത്തിൽ ഹൃസ്വ സന്ദർശനാർത്ഥം ദോഹയിൽ എത്തിയ എസ്.കെ. ഹാഷിം തങ്ങൾക്ക് സ്വീകരണവും ടിവി അബ്ദുൽഖാദർ ഹാജിക്ക് യാത്രയയപ്പും നൽകി.

പുതിയ ഭാരവാഹികളായി സൈനുൽ ആബിദീൻ സഫാരി (ഉപദേശക സമിതി ചെയർമാൻ) മുഹമ്മദലി ഖാസിമി (വൈസ് ചെയർമാൻ) സൈനുദ്ദീൻ തങ്ങൾ ,മൂസ ഹാജി കുറുങ്ങോട്ട്, ഇസ്മായിൽ ഹാജി ,മുഹമ്മദലി ഹാജി ചങ്ങരംകുളം (മെമ്പർമാർ) എ.വി. അബൂബക്കർ ഖാസിമി (പ്രസിഡണ്ട്) ഹാഫിള് ഇസ്മായിൽ ഹുദവി (വർ. പ്രസിഡണ്ട്) മൊയ്തീൻകുട്ടി വയനാട്, അബ്ദുൽ മാലിക് ഹുദവി, ഇഖ്ബാൽ കൂത്തുപറമ്പ്, , ഹമദ് മൂസ (വൈസ് പ്രസിഡണ്ട്) സകരിയ മാണിയൂർ (ജനറൽ സെക്രട്ടറി) അബ്ദുൽ മജീദ് ഹുദവി (ഓർഗ. സെക്രട്ടറി) ബഷീർ അമ്പലക്കണ്ടി,മുനീർ പേരാമ്പറ, അബ്ദുൽ ഹക്കീം വാഫി, ജാഫർ തയ്യിൽ (ജോ. സെക്രട്ടറി) സി.വി. ഖാലിദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. പോക്കർ കക്കട്ട്, മുഹമമ്മദ് ബഷീർ ഖാൻ തുടങ്ങിയവർ ആശംസ നേർന്നു.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News