17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും ഖത്തറില്‍ ഹോട്ടല്‍ ക്വാറന്‍റൈന്‍ ഒഴിവാക്കി

വാക്സിനെടുത്ത മാതാപിതാക്കള്‍ക്കൊപ്പം വരുന്ന കുട്ടികള്‍ക്ക് ഹോം ക്വാറന്‍റൈന്‍ മതിയാകും

Update: 2021-07-09 22:43 GMT

ഖത്തറില്‍ ജൂലൈ 12 മുതല്‍ നിലവില്‍ വരുന്ന ക്വാറന്‍റൈന്‍ ഇളവുകളില്‍ കൂടുതല്‍ വ്യക്തത വരുത്തി ആരോഗ്യമന്ത്രാലയം. ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ രക്ഷിതാക്കള്‍ക്കൊപ്പം വരുന്ന 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. പകരം പത്ത് ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞാല്‍ മതിയാകും.

പന്ത്രണ്ട് മുതല്‍ പതിനെട്ട് വരെയുള്ള കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമാണെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന അറിയിപ്പ്. ഇതില്‍ മാറ്റം വരുത്തിയാണ് പുതിയ അറിയിപ്പ് ആരോഗ്യമന്ത്രാലയം ട്വിറ്ററില്‍ നല്‍കിയിരിക്കുന്നത്.

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News