മുതിർന്ന പൗരന്മാരെ ചേർത്തുപിടിച്ച് ഓമശ്ശേരി ബ്രദേഴ്‌സ് അസോസിയേഷൻ ഖത്തർ
Update: 2023-02-07 09:35 GMT
നാട്ടിലെ മുതിർന്ന പൗരന്മാരെ ചേർത്തുപിടിച്ച് ഓമശ്ശേരി ബ്രദേഴ്‌സ് അസോസിയേഷൻ ഖത്തർ. അൻപതിലേറെ മുതിർന്ന പൗരന്മാരെയാണ് ഒബാക്കിന്റെ നേതൃത്വത്തിൽ ഉല്ലാസ യാത്രക്ക്
കൊണ്ടുപോയത്. എഴുപത് വയസിന് മുകളിൽ പ്രായമുള്ള ഓമശ്ശേരിയിലെ കാരണവൻമാരെയാണ് ഒബാക് കൂടെക്കൂട്ടിയത്. ബാല്യകാല സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാനും ഓർമകൾ പങ്കുവെക്കാനുമുള്ള അവസരം ഒരുക്കുകയായിരുന്നു ലക്ഷ്യം.
ബോട്ട് സവാരി നടത്തിയും ഊഞ്ഞാലാടിയും അവർ വീണുകിട്ടിയ അസുലഭ നിമിഷങ്ങൾ ആഘോഷമാക്കി. യാത്രക്കിടയിൽ ഇവർക്ക് സഹായത്തിനും സൗകര്യങ്ങൾ ഒരുക്കാനും നാട്ടിലെ യുവാക്കളെയും കൂടെക്കൂട്ടിയിരുന്നു. ഖത്തറിലെ ഓമശേരി സ്വദേശികളുടെ രാഷ്ട്രീയ ഭേദമന്യേയുള്ള കൂട്ടായ്മയാണ് ഓമശേരി ബ്രദേഴ്‌സ് അസോസിയേഷൻ.