ഖത്തറിലെ മലയാളി വ്യവസായി കെ.മുഹമ്മദ് ഈസ അന്തരിച്ചു

ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം

Update: 2025-02-12 05:03 GMT
Editor : Thameem CP | By : Web Desk

ദോഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും കലാ-കായിക-സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യവുമായ കെ. മുഹമ്മദ് ഈസ (68) അന്തരിച്ചു. ന്യൂമോണിയ ബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു മരണം. മലപ്പുറം വളാഞ്ചേരി മൂടാൽ സ്വദേശിയാണ്.

ഖത്തറിലെ പ്രശസ്തമായ അലി ഇന്റർനാഷണൽ ഗ്രൂപ്പ് ജനറൽ മാനേജറും ഖത്തർ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റും നിരവധി സംഘടനകളുടെ ഭാരവാഹിയുമാണ് ഇദ്ദേഹം. ഫുട്ബാൾ സംഘാടകനും മാപ്പിളപ്പാട്ട് ഗായകനും ആസ്വാദകനുമെന്ന നിലയിൽ നാലു പതിറ്റാണ്ടിലേറെ കാലം ഖത്തറിലെയും കേരളത്തിലെയും കലാകായിക രംഗത്തെ സജീവ സാന്നിധ്യമായി നിറഞ്ഞു നിന്നാണ് വിടവാങ്ങൽ.

Advertising
Advertising

 

1976ൽ തന്റെ 19ാം വയസ്സിൽ ഖത്തറിലെത്തി പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ച ഈസക്ക പ്രവാസത്തിന്റെ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കവെയാണ് ബുധനാഴ്ച മരണപ്പെടുന്നത്. പാലക്കാട് മേപ്പറമ്പ് സ്വദേശി നസീമയാണ് ഭാര്യ മക്കൾ: നജ്ല, നൗഫൽ, നാദിർ, നമീർ

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News