ഖത്തറില്‍ ജൂണ്‍ 18 വെള്ളി മുതല്‍ കൂടുതല്‍ ഇളവുകള്‍

മാളുകളിലും സൂഖുകളിലും ചെറിയ കുട്ടികള്‍ക്ക് പ്രവേശനം

Update: 2021-06-16 14:31 GMT

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ രണ്ടാം ഘട്ടം ജൂണ്‍ 18 വെള്ളിയാഴ്ച്ച മുതല്‍ നടപ്പിലാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലുള്ള ഇളവുകള്‍ തുടരുന്നതിനൊപ്പമാണ് പുതിയ ഇളവുകള്‍ നിലവില്‍ വരുന്നത്. വെള്ളിയാഴ്ച്ച മുതല്‍ നിലവില്‍ വരുന്ന പുതിയ ഇളവുകള്‍ ഇനി പറയുന്നവയാണ്

-സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 80 % ഹാജര്‍നില

-ഷോപ്പിങ് സെന്‍ററുകള്‍, മാളുകള്‍- 50% ശേഷിയാകാം.

-ഷോപ്പിങ് സെന്‍ററുകളിലെ ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങള്‍, പ്രാര്‍ത്ഥനാ മുറികള്‍, ടോയ്ലറ്റുകള്‍ തുടങ്ങിയവ 30% ശേഷിയോടെ തുറക്കാം

-മാളുകളിലേക്കും മാര്‍ക്കറ്റുകളിലേക്കും സൂഖുകളിലേക്കും ചെറിയ കുട്ടികള്‍ക്കും പ്രവേശനം

-മ്യൂസിയം, ലൈബ്രറികള്‍- 50% ശേഷിയാകാം

-സൂഖുകള്‍ 50% ശേഷിയോടെ ആഴ്ച്ചയില്‍ മുഴുവന്‍ പ്രവര്‍ത്തിക്കാം

-സ്വകാര്യ ആരോഗ്യപരിചരണ കേന്ദ്രങ്ങള്‍-80% ശേഷിയില്‍ പ്രവര്‍ത്തിക്കാം

-40 പേരെ വെച്ച് വിവാഹചടങ്ങുകള്‍ക്ക് അനുമതി, 75 % പേര്‍ വാക്സിനെടുത്തവരാകണം

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News