ഗള്‍ഫ് പ്രതിസന്ധി എല്ലാവര്‍ക്കും നഷ്ടം മാത്രമാണ് നല്‍കിയതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി
ഒരുപാട് സമയവും നല്ല അവസരങ്ങളും ഇതുവഴി എല്ലാവര്‍ക്കും നഷ്ടമായി. കൃത്യമായ കൂടിയാലോചനകള്‍ക്ക് ശേഷമല്ലാതെ ഒരു വിഷയത്തിലേക്കും ഇറങ്ങിത്തിരിക്കരുതെന്ന വലിയ പാഠം കൂടിയാണ് ഗള്‍ഫ് പ്രതിസന്ധി ഖത്തറിന് സമ്മാനിച്ചത്.
ഗള്‍ഫ് പ്രതിസന്ധി എല്ലാവര്‍ക്കും നഷ്ടം മാത്രമാണ് സമ്മാനിച്ചതെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി. ചര്‍ച്ചകളിലൂടെ മാത്രമേ ഏത് പ്രശ്നങ്ങള്‍ക്കും പരിഹാരമുള്ളൂവെന്നതിന്‍റെ തെളിവും കൂടിയാണ് ഗള്‍ഫ് പ്രതിസന്ധിയുടെ പര്യവസാനമെന്നും ശൈഖ് മുഹമ്മദ് അബ്ദുറഹ്മാന്‍ അല്‍ത്താനി പറഞ്ഞു.
യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനിയുടെ പ്രതികരണം.
ഖത്തറിനെതിരായ ഉപരോധത്തില്‍ കലാശിച്ച ഗള്‍ഫ് പ്രതിസന്ധി കൊണ്ട് ജിസിസി രാജ്യങ്ങള്‍ക്കെല്ലാം നഷ്ടം മാത്രമാണ് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് സമയവും നല്ല അവസരങ്ങളും ഇതുവഴി എല്ലാവര്‍ക്കും നഷ്ടമായി. കൃത്യമായ കൂടിയാലോചനകള്‍ക്ക് ശേഷമല്ലാതെ ഒരു വിഷയത്തിലേക്കും ഇറങ്ങിത്തിരിക്കരുതെന്ന വലിയ പാഠം കൂടിയാണ് ഗള്‍ഫ് പ്രതിസന്ധി ഖത്തറിന് സമ്മാനിച്ചത്.
രാജ്യത്തിനും ഗള്‍ഫ് മേഖലയ്ക്കും ഊഷ്മളമായൊരു ഭാവി സമ്മാനിക്കാന്‍ എല്ലാവര്‍ക്കും ഈ പാഠങ്ങള്‍ കൊണ്ട് പ്രയോജനമാകും. ഒന്നിനു പിറകെ ഒന്നായി പല പ്രശ്നങ്ങളാണ് കഴിഞ്ഞ 70 വര്‍ഷത്തിനിടെ മേഖലയില്‍ ഉണ്ടായത്. മേഖലയിലെ വിഷയങ്ങളിലും മുസ്ലിം രാജ്യങ്ങളിലെ പ്രശ്നങ്ങളിലും ഖത്തര്‍ വഹിക്കുന്ന മധ്യസ്ഥത സ്വന്തം താല്‍പ്പര്യങ്ങളുടെ പുറത്തും ഒപ്പം തങ്ങളുടെ സുരക്ഷാ, സാമ്പത്തിക വികസനം കൂടി മുന്നില്‍ കണ്ടുകൊണ്ടാണെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി കൂട്ടിച്ചേര്‍ത്തു.