കലാ സാംസ്‌കാരിക-വിനോദ പരിപാടികൾ ആസ്വദിക്കാൻ ഖത്തറിൽ ഇനി ഒറ്റ പാസ് സംവിധാനം

Update: 2022-08-22 05:40 GMT

ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന വിവിധ കലാ സാംസ്‌കാരിക, വിനോദ പരിപാടികൾ ഒറ്റ പാസിൽ ആസ്വദിക്കാൻ സംവിധാനവുമായി ഖത്തർ ക്രിയേറ്റ്‌സ്. വൺ പാസ് പദ്ധതിയിൽ തന്നെ മൂന്ന് തരം പാസുകളാണുണ്ടാവുക.

ഗോൾഡ്, പ്ലാറ്റിനം, ഡയമണ്ട് പാസുകളിൽ ഒന്ന് സ്വന്തമാക്കിയാൽ വരാനിരിക്കുന്ന വിവിധ പരിപാടികളിലേക്ക് പ്രവേശനം സാധ്യമാകും. ഇതിനോടൊപ്പം പാസുള്ളവർക്ക് തിരഞ്ഞെടുക്കപ്പെട്ട റസ്റ്റോറന്റ്, ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഡിസ്‌കൌണ്ടും ലഭിക്കും. യഥാക്രമം 399, 499, 1999 ഖത്തർ റിയാൽ എന്നിങ്ങനെയാണ് പാസുകളുടെ നിരക്ക്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News