ഖത്തറിന്‍റെ കൂടുതല്‍ മൊബൈല്‍ വീടുകൾ ഉടന്‍ തുർക്കിയിലെത്തും; കയറ്റി അയക്കുന്നത് 1400 വീടുകൾ

ലോകകപ്പ് ഫുട്‌ബോളിനായി ഒരുക്കിയ 10000 ഇത്തരം വീടുകൾ തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്കായി ഖത്തർ വാഗ്ദാനം ചെയ്തിരുന്നു

Update: 2023-02-21 19:33 GMT
Editor : abs | By : Web Desk

ഖത്തറിന്‍റെ കൂടുതല്‍ മൊബൈല്‍ വീടുകൾ ഉടന്‍ തുർക്കിയിലെത്തും. 1400 മൊബൈല്‍ വീടുകളാണ് ഇത്തവണ കയറ്റിഅയക്കുന്നത്. ആകെ 10000 വീടുകള്‍ ആണ് തുർക്കിയിലും സിറിയയിലുമായി എത്തിക്കുക

8 കപ്പലുകളിലായാണ് 1400 മൊബൈല്‍ വീടുകൾ തുർക്കിയിലേക്ക് കയറ്റി അയക്കുന്നത്. ലോകകപ്പ് ഫുട്‌ബോളിനായി ഒരുക്കിയ 10000 ഇത്തരം വീടുകൾ തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്കായി ഖത്തർ വാഗ്ദാനം ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ 306 വീടുകൾ എത്തിക്കുകയും ചെയ്തു. മുഴുവനായി ഫർണിഷ് ചെയ്ത വീടുകളാണ് ഖത്തർ നൽകുന്നത്. 47000ത്തിലേറെ പേർക്ക് ജീവന്‍ നഷ്ടപ്പെട്ട ദുരന്തത്തിന്റെ തുടക്കം മുതല്‍ രക്ഷാപ്രവര്‍ത്തനത്തിലും സഹായം എത്തിക്കുന്നതിനും ഖത്തർ മുന്നിലുണ്ട്. മരുന്ന്, അടിയന്തര സഹായം എന്നിവയ്ക്കായി 253 മില്യണ്‍ ഖത്തർ റിയാലിന്റെ സഹായമാണ് ഖത്തർ ഇതുവരെ എത്തിച്ചത്.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News