വെടിനിര്‍ത്തല്‍ പശ്ചാതലത്തില്‍ ഗസ്സയിലേക്ക് കൂടുതല്‍ സഹായം അയച്ച് ഖത്തര്‍

Update: 2023-11-28 05:44 GMT

വെടിനിര്‍ത്തല്‍ പശ്ചാതലത്തില്‍ ഗസ്സയിലേക്ക് കൂടുതല്‍ സഹായം അയച്ച് ഖത്തര്‍. അഞ്ച് വിമാനങ്ങളിലായി 156 ടണ്‍ വസ്തുക്കള്‍ ഇന്ന് ഈജിപ്തിലെ അല്‍ അരീഷിലെത്തി.

ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ്, ഖത്തര്‍ റെഡ് ക്രസന്റ്, ഖത്തര്‍ ചാരിറ്റി എന്നിവ നല്‍കിയ ഭക്ഷണം, മരുന്നുകള്‍, താല്‍ക്കാലിക താമസ കേന്ദ്രങ്ങള്‍ എന്നിവയാണ് വിമാനങ്ങളിലുള്ളത്.

ഗസ്സയിലേക്കുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഖത്തര്‍ അന്താരാഷ്ട്ര സഹകരണമന്ത്രി ലുല്‍വ അല്‍ ഖാതിര്‍ റഫ അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News