ക്രൂയിസ് ടൂറിസത്തില്‍ വന്‍ കുതിപ്പിനൊരുങ്ങി ഖത്തര്‍

ലോകകപ്പ് കാലത്തെ ഫ്ലോട്ടിങ് താമസ കേന്ദ്രങ്ങള്‍ വന്‍ വിജയമായതിന് പിന്നാലെയാണ് അന്താരാഷ്ട്ര ക്രൂയിസ് വിനോദ സഞ്ചാരത്തിന്‍റെ ലക്ഷ്യ കേന്ദ്രങ്ങളിലൊന്നായി ദോഹ മാറിയത്

Update: 2023-01-09 18:40 GMT
Editor : ijas | By : Web Desk

ദോഹ: ക്രൂയിസ് ടൂറിസത്തില്‍ വന്‍ കുതിപ്പിനൊരുങ്ങി ഖത്തര്‍. സീസണില്‍ അമ്പതിലേറെ ആഡംബര കപ്പലുകളിലായി രണ്ടുലക്ഷം വിനോദ സഞ്ചാരികളെയാണ് ഖത്തര്‍ ടൂറിസം പ്രതീക്ഷിക്കുന്നത്. ദോഹ തീരത്ത് ഇതിനോടകം തന്നെ കൂറ്റന്‍ കപ്പലുകള്‍ നങ്കൂരമിട്ടു കഴിഞ്ഞു. ലോകകപ്പ് കാലത്തെ ഫ്ലോട്ടിങ് താമസ കേന്ദ്രങ്ങള്‍ വന്‍ വിജയമായതിന് പിന്നാലെയാണ് അന്താരാഷ്ട്ര ക്രൂയിസ് വിനോദ സഞ്ചാരത്തിന്‍റെ ലക്ഷ്യ കേന്ദ്രങ്ങളിലൊന്നായി ദോഹ മാറിയത്.

എം.എസ്.സി യൂറോപ, എം.എസ്.സി ഒപേറ, എം.എസ്.സി പൊയേഷ്യ തുടങ്ങിയ കൂറ്റന്‍ കപ്പലുകള്‍ ലോകകപ്പ് കാലത്ത് ദോഹ തുറമുഖത്ത് എത്തിയിരുന്നു. അതിന് വീണ്ടും എം.എസ്.സി യൂറോപ്പ ഖത്തറില്‍ സന്ദര്‍ശനം നടത്തി. ഫ്രഞ്ച് കപ്പലായ ബൂഗെയിന്‍ വില്ലയാണ് സീസണില്‍ ആദ്യം ദോഹ തീരത്ത് എത്തിയത്. മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറാനുള്ള ശ്രമങ്ങളാണ് ഖത്തര്‍ നടത്തുന്നത്.

Advertising
Advertising
Full View

ദോഹ നഗരത്തിന്‍റെ ഹൃദയ ഭാഗത്താണ് ദോഹ തുറമുഖം സ്ഥിതി ചെയ്യുന്നത്. സന്ദര്‍ശകര്‍ക്ക് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ഷോപ്പിങ്ങിനുമെല്ലാം വളരെ കുറഞ്ഞ സമയം മതിയാകും. ഖത്തര്‍ നാഷണല്‍ മ്യൂസിയം, ഇസ്‍ലാമിക് മ്യൂസിയം, മിശൈരിബ് ഡൌണ്‍ടൌണ്‍, ദോഹ കോര്‍ണിഷ്, സൂഖ് വാഖിഫ് എന്നിവിടങ്ങളിലേക്ക് നടക്കാവുന്ന ദൂരം മാത്രമാണുള്ളത്. 10 വര്‍ഷത്തില്‍ കുറഞ്ഞ കാലയളവിലാണ് ഖത്തറില്‍ ക്രൂയിസ് ടൂറിസം ഇത്രയേറെ ‌വികസിച്ചത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News