ഖത്തറിൽ മെട്രാഷ് ആപ്പ് വഴി വാഹനങ്ങളുടെ നമ്പർപ്ലേറ്റ് സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാക്കാം

മെട്രാഷ് ആപ്ലിക്കേഷൻ വഴി നമ്പർപ്ലേറ്റിന് ആവശ്യമായ പണം അടക്കാൻ കഴിയുന്നതോടെ, നീണ്ട ക്യൂ ഒഴിവാക്കി നടപടികൾ കൂടുതൽ എളുപ്പത്തിലാക്കാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം.

Update: 2022-03-12 15:41 GMT

സർക്കാറിനു കീഴിലെ വിവിധോദ്ദേശ്യ ആപ്ലിക്കേഷനായ മെട്രാഷ് രണ്ട് വഴി ഇനി വാഹനങ്ങളുടെ നമ്പർപ്ലേറ്റ് സ്ഥാപിക്കാനുള്ള നടപടികളും എളുപ്പത്തിൽ പൂർത്തിയാക്കാം. ഇൻഡസ്ട്രിയിൽ ഏരിയയിലെ നമ്പർപ്ലേറ്റ് വർക്ഷോപ്പിൽ മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ ഉപയോക്താക്കൾക്കായി പ്രത്യേക ലൈൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മെട്രാഷ് വഴി പണമടച്ച്, ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ വാഹനങ്ങളിൽ നമ്പർപ്ലേറ്റ് സ്ഥാപിക്കാൻ കഴിയുന്നതാണ് സിസ്റ്റം. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ട്രാഫിക് ലൈസൻസിങ് വിഭാഗത്തിലെ ജനറൽ ഡയറക്ടറേറ്റാണ് പദ്ധതി നടപ്പിലാക്കുന്നത്. രാവിലെ 6.30 മുതൽ വൈകീട്ട് 7 മണി വരെ ഈ സേവനം ലഭിക്കും.

Advertising
Advertising

മെട്രാഷ് ആപ്ലിക്കേഷൻ വഴി നമ്പർപ്ലേറ്റിന് ആവശ്യമായ പണം അടക്കാൻ കഴിയുന്നതോടെ, നീണ്ട ക്യൂ ഒഴിവാക്കി നടപടികൾ കൂടുതൽ എളുപ്പത്തിലാക്കാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം. വെരിഫിക്കേഷൻ കൗണ്ടറിൽ രേഖകൾ കാണിച്ച ശേഷം നേരെ നമ്പർ പ്ലേറ്റ് സ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കാൻ കഴിയും. മെട്രാഷ് ആപ്പ് ഉപഭോക്താക്കൾക്കുള്ള പ്രത്യേക ലൈൻ അടക്കം ആകെ നാല് വരികളാണ് ഇൻഡസ്ട്രിയൽ ഏരിയയിലെ നമ്പർ പ്ലേറ്റ് കേന്ദ്രത്തിൽ ഉള്ളത്. വർക്‌ഷോപ്പ് ബിൽഡിങ്ങിൽ പ്രവേശിക്കുമ്പോൾ ആദ്യം രേഖകൾ പരിശോധിക്കുന്നതിനുള്ള കൗണ്ടർ. തുടർന്ന്, മെട്രാഷ് വഴി പണം അടക്കാത്തവർക്കായുള്ള കൗണ്ടർ. ഇവിടെ ക്യൂ നിന്ന് പണമടച്ച ശേഷമാണ് നമ്പർപ്ലേറ്റ് ഇൻസ്റ്റാൾ ചെയ്യാനായി നീങ്ങേണ്ടത്. അതേസമയം, മെട്രാഷ് വഴി മുൻകൂട്ടി പണമടച്ചവർക്ക് രേഖകൾ പരിശോധിച്ച ശേഷം നേരിട്ട് നമ്പർപ്ലേറ്റ സ്ഥാപിക്കുന്നതിനായി നീങ്ങാവുന്നതാണ്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News