നൈറ്റ് റൺ പ്രഖ്യാപിച്ച് ഖത്തർ സ്‌പോർട്‌സ് ഫോർ ഫെഡറേഷൻ

ഖത്തർ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 22നാണ് റൺ

Update: 2025-01-15 16:37 GMT

ദോഹ: ഖത്തർ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി നൈറ്റ് റൺ പ്രഖ്യാപിച്ച് ഖത്തർ സ്‌പോർട്‌സ് ഫോർ ഫെഡറേഷൻ. ഫെബ്രുവരി 22ന് ദോഹ ഓൾഡ് പോർട്ടിലാണ് റൺ നടക്കുന്നത്. ദേശീയ കായികദിനത്തോനുബന്ധിച്ച്

രാത്രിയിലും ഓടാനുള്ള അവസരമാണ് ഖത്തർ സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ ഒരുക്കുന്നത്. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന നൈറ്റ് റൺ ഫെബ്രുവരി 22 ന് ഓൾഡ് ദോഹ പോർട്ടിലാണ് നടക്കുക. ഒരു കിലോമീറ്റർ, അഞ്ച് കിലോമീറ്റർ വിഭാഗങ്ങളിലായാണ് മത്സരം. മൂന്ന് വയസുമുതൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. രാത്രി ഏഴിന് തുടങ്ങുന്ന മത്സരം ഒമ്പത് മണിയോടെ സമാപിക്കും. 800ഓളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News