ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളുവുകൾ ലഭ്യമാവുകയും സ്‌കൂളുകളിൽ മാസ്‌ക് ഒഴിവാകുകയും ചെയ്തതിന്റെ സന്തോഷത്തിൽകൂടിയാണ് സ്‌കുളുകളിൽ ക്ലാസുകൾ പുനരാരംഭിച്ചത്.

Update: 2022-04-03 16:33 GMT

ഖത്തറിലെ ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി. മാർച്ച് മൂന്നാം വാരത്തോടെയാണ് മിക്ക സ്‌കൂളുകളിലും വാർഷിക പരീക്ഷകൾ അവസാനിച്ചത്. തുടർന്ന് ഒരാഴ്ചത്തെ അവധിയും കഴിഞ്ഞാണ് പുതിയ അധ്യയന വർഷം തുടങ്ങിയത്.

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളുവുകൾ ലഭ്യമാവുകയും സ്‌കൂളുകളിൽ മാസ്‌ക് ഒഴിവാകുകയും ചെയ്തതിന്റെ സന്തോഷത്തിൽകൂടിയാണ് സ്‌കുളുകളിൽ ക്ലാസുകൾ പുനരാരംഭിച്ചത്.

കഴിഞ്ഞ രണ്ടു വർഷമായി ജീവിതത്തിന്റെ ഭാഗമായി നിലനിൽന്ന മാസ്‌ക് ഒഴിവാക്കാതെ തന്നെയാണ് മിക്ക സ്‌കൂളുകളിലും വിദ്യാർഥികളെത്തിയത്. ഇളവുകളുണ്ടെങ്കിലും കോവിഡ് മുൻകരുതലുകൾ ശക്തമായി പാലിച്ചുകൊണ്ടു തന്നെയാണ് സ്‌കൂളുകൾ പ്രവർത്തനം തുടരുന്നത്.

സിബിഎസ്ഇ പരീക്ഷകൾ പൂർത്തിയാതിന്റെ അടിസ്ഥാനത്തിലാണ് ഒരാഴ്ച മുതൽ 10 ദിവസം വരെയുള്ള ഇടവേളക്കുശേഷം സ്‌കൂളുകൾ വീണ്ടും ആരംഭിച്ചത്. ഏപ്രിൽ അവസാനം ചെറിയരുന്നാളിനായി 10 ദിവസത്തോളം സ്‌കൂളുകൾക്ക് അവധിയുണ്ടാവും. തുടർന്ന് ജൂൺ 30 മുതൽ ആഗസ്റ്റ് 15 വരെയാണ് വേനലവധിക്കായി വീണ്ടും സ്‌കൂളുകൾ അടയ്ക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News