കോൺകകാഫ് ഗോൾഡ് കപ്പ് പോരാട്ടങ്ങളിലേക്ക് തയ്യാറെടുപ്പ് തുടങ്ങി ഖത്തര്‍

ടീം അടുത്ത ഘട്ട തയ്യാറെടുപ്പിനായി നാളെ വിയന്നയിലേക്ക് പറക്കും

Update: 2023-05-31 19:39 GMT
Advertising

കോൺകകാഫ് ഗോൾഡ് കപ്പ് പോരാട്ടങ്ങളിലേക്ക് തയ്യാറെടുപ്പ് തുടങ്ങി ഖത്തര്‍. ടീം നാളെ ഓസ്ട്രിയയിലെ വിയന്നയിലേക്ക് പറക്കും. പുതിയ പരിശീലകന്‍ കാർലോസ് ക്വിറോസിനു കീഴില്‍ ആസ്പയര്‍ അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു ടീം.

ജൂൺ-ജൂലായ് മാസങ്ങളിൽ അമേരിക്കയിൽ നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള 26അംഗ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഘം പരിശീലനം ആരംഭിച്ചത്. ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനി കഴിഞ്ഞ ദിവസം പരിശീലന ക്യാമ്പ് സന്ദർശിച്ചു.

ടീം അടുത്ത ഘട്ട തയ്യാറെടുപ്പിനായി നാളെ ഓസ്ട്രിയയിലെ വിയന്നയിലേക്ക് പറക്കും. ഇവിടെ പരിശീലന പൂർത്തിയാക്കിയ ശേഷമാണ് 24 അംഗ സംഘത്തെ പ്രഖ്യാപിക്കുന്നത്. തുടർന്ന് ഈ ടീമായിരിക്കും കോൺകകാഫിൽ കളിക്കുന്നത്.

വിയന്നയിൽ ജൂൺ എട്ടിന് െക്രായേഷ്യ 'ബി'ടീം, 15ന് ജമൈക്ക, 19ന് ന്യൂസിലൻഡ് എന്നിവർക്കെതിരെ സന്നാഹ മത്സരങ്ങളും ഖത്തർ കളിക്കും

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News