അറബ് ലോകത്തെ ജീവിത നിലവാര സൂചികയിൽ ഖത്തർ ഒന്നാമത്
പട്ടികയിൽ യുഎഇ രണ്ടാമതും കുവൈത്ത് മൂന്നാം സ്ഥാനത്തുമാണ്
അറബ് ലോകത്തെ ജീവിത നിലവാര സൂചികയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്. കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന തിങ്ക്-ടാങ്ക് ഏജൻസി നടത്തിയ സർവേയിലാണ് കണ്ടെത്തൽ. 20 അറബ് രാജ്യങ്ങളിൽ നടത്തുന്ന സർവേയിൽ തുടർച്ചയായ രണ്ടാം വർഷമാണ് ഖത്തർ പട്ടികയിൽ ഒന്നാമതെത്തുന്നത്. പട്ടികയിൽ യുഎഇ രണ്ടാമതും കുവൈത്ത് മൂന്നാം സ്ഥാനത്തുമാണ്. ബഹ്‌റൈൻ, ഒമാൻ, സൗദി അറേബ്യ, ജോർദാൻ, മൊറോക്കോ, അൾജീരിയ, ടുണീഷ്യ എന്നിവയാണ് ആദ്യ പത്തിലുള്ള രാജ്യങ്ങൾ.
കോവിഡ് പ്രതിരോധം, സുരക്ഷ, അന്താരാഷട്ര സമാധാന സൂചിക, കാലാവസ്ഥാ ഭീഷണികൾ, മലിനീകരണം, മാനവ വിഭവശേഷി വികസനം, വിദ്യാഭ്യാസം, സ്വാതന്ത്ര്യം, ജനാധിപത്യം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങി ജീവിത നിലവാരവുമായി ബന്ധപ്പെട്ട 15 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയിരുന്നു സർവേ, സർവേ പ്രകാരം ഗൾഫ് അറബ് രാജ്യങ്ങൾ മറ്റു അറബ് രാജ്യങ്ങളേക്കാൾ പുരോഗതി കൈവരിക്കുന്നതായും കണ്ടത്തി.
Qatar tops Arab world's living standards index