വിസിറ്റിങ്, ഓണ്‍അറൈവല്‍ വിസക്കാര്‍ക്ക് ഖത്തറില്‍ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയേക്കുമെന്ന് സൂചന

പുതുതായി അപേക്ഷിച്ചവര്‍ക്ക് ഡിസ്കവര്‍ ഖത്തര്‍ വഴി 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ വേണമെന്ന് മറുപടി ലഭിച്ചു.

Update: 2021-07-23 17:59 GMT

ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശക വിസകള്‍, ഓണ്‍ അറൈവല്‍ എന്നിവ വഴി ഖത്തറിലേക്കെത്തുന്നവര്‍ക്ക് പത്ത് ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചതായി സൂചന. വാക്സിനേഷന്‍ പൂര്‍ത്തിയാക്കി ഖത്തറിലേക്ക് വരുന്ന ഇത്തരം യാത്രക്കാര്‍ക്ക് നിലവില്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല. എന്നാല്‍ പുതുതായി ഓണ്‍അറൈവല്‍ യാത്രക്ക് അപേക്ഷിച്ചവര്‍ക്ക് ഡിസ്കവര്‍ ഖത്തര്‍ വഴി 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ വേണമെന്ന് മറുപടി ലഭിച്ചതായാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വ്യക്തത ലഭിച്ചിട്ടില്ല. 

Advertising
Advertising




 


Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News