Writer - razinabdulazeez
razinab@321
ദോഹ: നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ വാണിജ്യ-വ്യവസായ മന്ത്രാലയം. ഇത്തരം സ്ഥാപനങ്ങളുമായി സഹകരിക്കുന്നത് ധനനഷ്ടത്തിനും നിയമപരമായ ബാധ്യതകള്‍ക്കും ഇടയാക്കുമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
രജിസ്ട്രേഷനോ, ആവശ്യമായ രേഖകളോ പരിശോധിക്കാതെ നിക്ഷേപം വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുമായി ഇടപാട് നടത്തരുത്. ഇത് നിയമവിരുദ്ധമാണ്. ലൈസൻസില്ലാത്ത സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കാനും കൺസൾട്ടേഷനുകൾ നൽകാനും അനുമതിയില്ല. കരാറുകളിലോ ഇടപാടുകളിലോ ഏർപ്പെടുന്നതിന് മുമ്പ് ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ലൈസൻസ് പരിശോധിച്ച് ഉറപ്പുവരുത്തണം. നിക്ഷേപ അന്വേഷണങ്ങൾക്കും നിയമപരമായ മറ്റ് വിവരങ്ങൾക്കും മന്ത്രാലയത്തിന്റെ ഔദ്യോഗിക മാർഗങ്ങൾ വഴി ബന്ധപ്പെടണമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെട്ടു.