ഒമിക്രോണ്‍ വ്യാപനം; സൗദിയും യു.എ.ഇ യും ഖത്തറിന്റെ റെഡ് ലിസ്റ്റിൽ

പൊതുജനാരോഗ്യ മന്ത്രാലയമാണ് കോവിഡ് ബാധിതരാജ്യങ്ങളെ ക്രമീകരിക്കുന്ന പട്ടികയിൽ മാറ്റം വരുത്തിയത്

Update: 2021-12-29 16:19 GMT

ഒമിേക്രാൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സൌദിയെയും യുഎഇയെയും ഖത്തര്‍ റെഡ് ലിസ്റ്റില്‍. പൊതുജനാരോഗ്യ മന്ത്രാലയമാണ് കോവിഡ് ബാധിതരാജ്യങ്ങളെ ക്രമീകരിക്കുന്ന പട്ടികയിൽ മാറ്റം വരുത്തിയത്.കോവിഡ് പുതിയ വകഭേദമായ ഒമിേക്രാൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഖത്തര്‍ പട്ടിക പുതുക്കിയത്.

ജനുവരി ഒന്ന് രാത്രി ഏഴ് മുതൽ പുതിയ പട്ടിക പ്രാബല്ല്യത്തിൽ വരും. ഇതോടെ യുഎഇ, സൌദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ വേണ്ടിവരും.കോവിഡ് വ്യാപനത്തിന് നേരിയ സാധ്യതയുള്ള രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്.

Advertising
Advertising

നേരത്തെ 23 രാജ്യങ്ങളായിരുന്നു ഈ ലിസ്റ്റില്‍ ഉണ്ടായിരുന്നത്.ഇത് ഇപ്പോള്‍ 47 ആയി ഉയര്‍ന്നു. ഗ്രീൻ ലിസ്റ്റിലായിരുന്ന സൗദി അറേബ്യ, യു.എ.ഇ എന്നിവയ്ക്ക് പുറമെ അമേരിക്ക, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഇറ്റലി രാജ്യങ്ങളെയാണ് പുതുതായി റെഡ് ലിസ്റ്റില്‍ പെടുത്തിയത്.

നേരത്തെ എക്സപ്ഷണൽ റെഡ്ലിസ്റ്റിൽ ഉണ്ടായിരുന്ന ശ്രീലങ്ക, ഫിലിപ്പിന്‍സ്,സുഡാൻ എന്നീ രാജ്യങ്ങളെ തീവ്രത കുറഞ്ഞ റെഡ് ലിസ്റ്റിലേക്ക് മാറ്റി.ഇന്ത്യയടക്കം ഒമ്പതു രാജ്യങ്ങളാണ് എക്സപ്ഷണൽ റെഡ് ലിസ്റ്റിൽ തുടരുന്നത്.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News