ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

താമസ രേഖകള്‍ ലഭിക്കുന്ന മുറയ്ക്ക് തൊഴിലുടമ തൊഴിലാളികളുടെ പാസ്പോര്‍ട്ട് കൈമാറണം, വീഴ്ച വരുത്തിയാല്‍ 25000 റിയാല്‍ വരെ പിഴ ചുമത്തും

Update: 2021-12-20 12:11 GMT
Editor : ubaid | By : Web Desk

ഖത്തറില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. അനധികൃത വിസക്കച്ചവടം നടത്തിയാല്‍ മൂന്ന് വര്‍ഷം തടവും 50000 റിയാല്‍ വരെ പിഴയുമാണ് ശിക്ഷ, കുറ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഒരു ലക്ഷം റിയാലായി ഉയരും, താമസ രേഖകള്‍ ലഭിക്കുന്ന മുറയ്ക്ക് തൊഴിലുടമ തൊഴിലാളികളുടെ പാസ്പോര്‍ട്ട് കൈമാറണം, വീഴ്ച വരുത്തിയാല്‍ 25000 റിയാല്‍ വരെ പിഴ ചുമത്തും, തൊഴിലാളികളുടെ റെസിഡന്‍സ് പെര്‍മിറ്റ് പുതുക്കുന്നതിലും വീഴ്ചയുണ്ടാവരുത്. കാലാവധി കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ പെര്‍മിറ്റ് പുതുക്കിയിരിക്കണം, 1000 റിയാല്‍ പിഴയൊടുക്കേണ്ടി വരും. യാത്രാ, താമസ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴയൊടുക്കാന്‍ ഈ മാസം അവസാനം വരെ ഇളവ് നല്‍കിയിട്ടുണ്ട്, ഇക്കാലയളവില്‍ പിഴയടയ്ക്കുന്നവര്‍ക്ക് 50 ശതമാനമാണ് ഇളവ്, ഗ്രേസ് കാലയളവ് സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ 280 കമ്യൂണിറ്റികള്‍ക്ക് വേണ്ടി ആഭ്യന്തര മന്ത്രാലയം നടത്തിയ വെബിനാറിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News