ഗ്രഹങ്ങളുടെ പരേഡിന് സാക്ഷിയാകാനൊരുങ്ങി ഖത്തറിന്റെ ആകാശം
ഗ്രഹങ്ങൾ കാണാൻ ശനിയാഴ്ച ഓൾഡ് ദോഹ പോർട്ടിൽ പ്രത്യേക പരിപാടി
Update: 2025-01-23 16:44 GMT
ദോഹ: ഗ്രഹങ്ങളുടെ പരേഡിന് സാക്ഷിയാകാനൊരുങ്ങി ഖത്തറിന്റെ ആകാശം. ആറ് ഗ്രഹങ്ങൾ കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഗ്രഹങ്ങൾ കാണാൻ സൗകര്യം ഒരുക്കുന്നതിനായി ശനിയാഴ്ച ഓൾഡ് ദോഹ പോർട്ടിൽ പ്രത്യേക പരിപാടിയും ഒരുക്കിയിട്ടുണ്ട്.
ശനി, വ്യാഴം, ശുക്രൻ, ചൊവ്വ ഗ്രഹങ്ങളെ തെളിമയോടെ കാണാം. ഭൂമിയിൽ നിന്ന് ഏറെ അകലെയുള്ള നെപ്റ്റിയൂൺ. യുറാനസ് ഗ്രഹങ്ങളെയും ഭാഗ്യമുണ്ടെങ്കിൽ കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശാസ്ത്രകുതുകികൾക്കും
വിദ്യാർഥികൾക്കുമെല്ലാം ഈ അവിസ്മരണീയ കാഴ്ച സമ്മാനിക്കാൻ ഖത്തർ അസ്‌ട്രോണമി ആന്റ് സ്‌പേസ് ക്ലബും എവറസ്റ്റർ ഒബ്‌സർവേറ്ററിയും സൗകര്യം ഒരുക്കിയിട്ടുണ്ട്. ടെലസ്‌കോപ്പിലൂടെ ഗ്രഹങ്ങളെ നിരീക്ഷിക്കാം. ശനിയാഴ്ച വൈകിട്ട് ആറ് മുതൽ എട്ട് വരെ ഓൾഡ് ദോഹ പോർട്ടിലാണ് പരിപാടി.