സൗദി കിരീടാവകാശി ദോഹയില്‍, അമീറുമായുള്ള ചര്‍ച്ച നാളെ

ഖത്തര്‍ അമീറിന്‍റെ നേതൃത്വത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചു

Update: 2021-12-08 19:00 GMT

ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം സൌദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തറിലെത്തി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, ഡെപ്യൂട്ടി അമീര്‍ എന്നിവര്‍ ചേര്‍ന്ന് ദോഹ വിമാനത്താവളത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെ സ്വീകരിച്ചു. തുടര്‍ന്ന് അമീരി ദിവാനിലെത്തിയ സൌദി കിരീടാവകാശി അമീറുമായും ഖത്തര്‍ ഭരണരംഗത്തെ ഉന്നതരുമായും കൂടിക്കാഴ്ച്ച നടത്തി. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുള്ള ബിന്‍ ഹമദ് അല്‍ത്താനി, അമീറിന്‍റെ സഹോദരനും പേഴ്സണല്‍ പ്രതിനിധിയുമായ ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ത്താനി തുടങ്ങിയവരും കൂടിക്കാഴ്ച്ചയില്‍ സംബന്ധിച്ചു. അമീരി ദിവാനില്‍ മുഹമ്മദ് ബിന്‍ സല്‍മാന് അമീര്‍ അത്താഴ വിരുന്നൊരുക്കും.

Advertising
Advertising

നാളെയാണ് ഖത്തര്‍ അമീറുമായുള്ള നിര്‍ണായക ചര്‍ച്ച നടക്കുക. വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ കൂടിക്കാഴ്ച്ചയിലുണ്ടാകും. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും രാഷ്ട്രീയ സാഹചര്യം ഇരുവരും ചര്‍ച്ച ചെയ്യും. ഇരുരാജ്യങ്ങളിലെയും മന്ത്രിതലസംഘവും ചര്‍ച്ചകളില്‍ പങ്കെടുക്കും. ഖത്തറിനെതിരായ ഉപരോധം അവസാനിച്ച് നയതന്ത്രബന്ധം പുനസ്ഥാപിച്ചതിന് ശേഷം ഇതാദ്യമായാണ് സൌദി ഭരണരംഗത്തെ മുതിര്‍ന്ന നേതാവ് ഖത്തറിലെത്തുന്നത്

Writer - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Editor - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

By - സൈഫുദ്ദീന്‍ പി.സി

Chief Broadcast Journalist - Qatar

ഖത്തർ മീഡിയവൺ ബ്യൂറോ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. ഖത്തറിലെ ഫിഫ വേൾഡ് കപ്പും സർക്കാർ പരിപാടികളും റിപ്പോർട്ട് ചെയ്യാനുള്ള അക്രഡിറ്റേഷനുണ്ട്.

Similar News