സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഖത്തറിലെത്തും

ഖത്തറിനെതിരായ ഉപരോധം അവസാനിച്ച് നയതന്ത്രബന്ധം പുനസ്ഥാപിച്ചതിന് ശേഷം ഇതാദ്യമായാണ് സൗദി ഭരണരംഗത്തെ മുതിര്‍ന്ന നേതാവ് ഖത്തറിലെത്തുന്നത്.

Update: 2021-12-08 03:54 GMT

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഖത്തറിലെത്തും. ഖത്തര്‍ അമീറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്ന കരാറുകളില്‍ ഒപ്പുവെച്ചേക്കും

കിരീടാവകാശിയായതിന് ശേഷം ഇതാദ്യമായാണ് സൗദി പ്രതിരോധമന്ത്രി കൂടിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തറിലെത്തുന്നത്. ഗള്‍ഫ് പര്യടനത്തിന്‍റെ ഭാഗമായി ഇന്ന് വൈകുന്നേരത്തോടെ ദോഹയിലെത്തുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ ഖത്തര്‍ അമീര്‍ നേരിട്ടെത്തി സ്വീകരിക്കും. തുടര്‍ന്ന് അമീരി ദിവാനിയില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും രാഷ്ട്രീയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. നിര്‍ണായക കരാറുകളിലും ഇരുവരും ഒപ്പുവെച്ചേക്കും.

സൗദി മന്ത്രിമാര്‍ ഉള്‍പ്പെടെ മുതിര്‍ന്ന പ്രതിനിധികളും സൌദി കിരീടാവകാശിക്കൊപ്പമുണ്ടാകും. ഖത്തറിനെതിരായ ഉപരോധം അവസാനിച്ച് നയതന്ത്രബന്ധം പുനസ്ഥാപിച്ചതിന് ശേഷം ഇതാദ്യമായാണ് സൗദി ഭരണരംഗത്തെ മുതിര്‍ന്ന നേതാവ് ഖത്തറിലെത്തുന്നത്.

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News