ഖത്തർ രാജ കുടുംബത്തിലെ മുതിർന്ന അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ജാസിം അൽതാനി അന്തരിച്ചു

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദ് എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ശൈഖ് മുഹമ്മദ് ബിൻ ഹമദ് ജാസിം അൽതാനി

Update: 2023-07-21 14:56 GMT

ദോഹ. ഖത്തർ രാജ കുടുംബത്തിലെ മുതിർന്ന അംഗവും മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ അബ്ദുല്ല ബിൻ ജാസിം അൽതാനി അന്തരിച്ചു. തായ്ലൻഡിൽ ചികിത്സയിലായിരുന്നു. ലബനാനിലെ ഖത്തറിന്റെ റെസിഡന്റ് അംബാസിഡറായും തുർക്കി, സിറിയ എന്നീ രാജ്യങ്ങളുടെ നോൺ റെസിഡന്റ് അംബാസിഡറായും പ്രവർത്തിച്ചു. ഖത്തർ നാഷണൽ ബാങ്ക് സ്ഥാപിക്കുന്നതിൽ ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിട്ടുണ്ട്. മുഹമ്മദ് ബിൻ ഹമദ് ഹോൾഡിങ് കമ്പനി സ്ഥാപകനും ഡയറക്ടർ ബോർഡ് ചെയർമാനുമാണ്. മയ്യിത്ത് നമസ്‌കാരം നാളെ മഗ്‌രിബ് നമസ്‌കാരനന്തരം ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് പള്ളിയിൽ നടക്കും. പഴയ റയ്യാൻ ഖബർസ്ഥാനിലാണ് സംസ്‌കരിക്കുക.

Advertising
Advertising

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദ് എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഇന്ത്യക്കാരുമായി നല്ല അടുപ്പം പുലർത്തിയിരുന്നു. 2006 ൽ മുസ്‌ലിം ലീഗ് അധ്യക്ഷ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതിന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് കർമവീഥിയിൽ കാൽ നൂറ്റാണ്ട്' എന്ന പേരിൽ കോഴിക്കോട്ട് നൽകിയ സ്വീകരണ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ജാസിം അൽതാനിയായിരുന്നു. ആധുനിക ഖത്തറിന്റെ പിതാവ് എന്ന നിലയിൽ അറിയപ്പെടുന്ന മുൻ ഖത്തർ അമീർ ശൈഖ് ഖലീഫ ബിൻ ഹമദ് അൽതാനിയുടെ മൂത്ത സഹോദരനാണ്. പിതാവ് അമീറിന്റെ ഭാര്യാ പിതാവ് കൂടിയാണ്. മുൻ വിദ്യാഭ്യാസ മന്ത്രിയുടെ വിയോഗത്തിൽ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അനുശോചനം രേഖപ്പെടുത്തി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News