ഓപൺ ഹൗസ് നവംബർ രണ്ടിന് നടക്കുമെന്ന് ഇന്ത്യൻ എംബസി

Update: 2023-10-28 02:32 GMT

ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് തൊഴിൽ, കോൺസുലാർ വിഷയങ്ങൾ അവതരിപ്പിക്കാനും പരിഹരിക്കാനും സൗകര്യപ്പെടുന്ന ഓപൺ ഹൗസ് നവംബർ രണ്ടിന് നടക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

അംബാസഡർ വിപുൽ, എംബസി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. നവംബർ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ മൂന്നു മണി വരെയാണ് രജിസ്‌ട്രേഷന്‍. മൂന്ന് മുതൽ അഞ്ചു വരെ നേരിട്ടും, അഞ്ചു മുതൽ രാത്രി ഏഴുവരെ ഓൺലൈൻ വഴിയും ഇന്ത്യൻ പ്രവാസികൾക്ക് ഓപൺ ഫോറത്തിൽ പങ്കെടുക്കാം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News