ഖത്തറിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ ഔദ്യോഗിക ലോഞ്ചിംഗ് പരിപാടികൾ സമാപിച്ചു

ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ ഔദ്യോഗികമായി സംഘടനയുടെ ലോഞ്ചിംഗ് നിർവഹിച്ചു

Update: 2024-06-03 14:10 GMT

ദോഹ: ഖത്തറിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ ഔദ്യോഗിക ലോഞ്ചിംഗ് പരിപാടികൾക്ക് സമാപനം. മെഗാ ലോഞ്ചിംഗ് പരിപാടികളുടെ രണ്ടാം ദിനത്തിൽ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ ഔദ്യോഗികമായി സംഘടനയുടെ ലോഞ്ചിംഗ് നിർവഹിച്ചു. സംഘടനയുടെ അംഗത്വ കാർഡും അംബാസിഡർ പ്രകാശനം ചെയ്തു. മെജസ്റ്റിക് ചെയർമാൻ അഷ്റഫ് ചിറക്കൽ ആദ്യ മെമ്പർഷിപ്പ് കാർഡ് ഏറ്റുവാങ്ങി.

ലോഞ്ചിംഗ് പരിപാടികളുടെ ആദ്യ ദിനം നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ എം. സ്വരാജ് , കെ.എൻ.എ. ഖാദർ, ആലങ്കോട് ലീലാകൃഷ്ണൻ, ആര്യാടൻ ഷൗക്കത്ത് എന്നിവർ സംവദിച്ചു. എസ്.എം.എ ടൈപ്പ് -1 അസുഖം ബാധിച്ച മൽഖ റൂഹിയുടെ ചികിൽത്സക്കായി ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫണ്ട് ശേഖരണത്തിന് മെജസ്റ്റിക് പിന്തുണ പ്രഖ്യാപിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തു. ഗായിക സിതാര കൃഷ്ണകുമാർ നയിച്ച പ്രോജക്ട് മലബാറിക്കസ് ബാൻഡിന്റെ കലാസന്ധ്യ മെഗാ ലോഞ്ചിന് മിഴിവേകി.

ദോഹയിലെ പ്രഗത്ഭരായ കലാപ്രതിഭകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന കലാപ്രകടനങ്ങളും നടന്നു. മെജസ്റ്റിക് മലപ്പുറം പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ഹൈദർ ചുങ്കത്തറ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി കെ.വി ബോബൻ, ഐ.സി.സി സെക്രട്ടറി അബ്രഹാം ജോസഫ്, കെ.എം.സി.സി ജില്ല പ്രസിഡന്റ് സവാദ് വെളിയംങ്കോട്, ഇൻകാസ് ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, പ്രവാസി വെൽഫെയർ പ്രസിഡന്റ് ആർ ചന്ദ്രമോഹൻ, മറ്റ് മെജസ്റ്റിക് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News