മൂന്നാമത് ദോഹ സാമ്പത്തിക ഫോറത്തിന് തുടക്കം

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു

Update: 2023-05-23 18:57 GMT

ദോഹ: മൂന്നാമത് ദോഹ സാമ്പത്തിക ഫോറത്തിന് തുടക്കം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ദോഹ സാമ്പത്തിക ഫോറം ലുസൈലിലെ കതാറ ടവേഴ്‌സിലാണ് നടക്കുന്നത്. പരിപാടി ഉദ്ഘാടനം ചെയ്ത അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ദ ന്യൂ എനർജി മോഡൽ എന്ന വിഷയത്തിൽ നടന്ന ചർച്ചയിലും പങ്കെടുത്തു.

വിവിധ രാജ്യങ്ങളുടെ പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, ധനകാര്യ മന്ത്രിമാർ തുടങ്ങിയവർ ദോഹ സാമ്പത്തിക ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങിന് എത്തി. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ലോകരാജ്യങ്ങളുടെ ഏകോപനവും സഹകരണവുമാണെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി പറഞ്ഞു.

Advertising
Advertising

ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റീന ജോർജീവ, ട്വിറ്റർ, ബോയിങ് തുടങ്ങിയ കമ്പനികളുടെ തലവൻമാർ തുടങ്ങിയവരും പരിപാടിയുടെ ഭാഗമാകും. വിവിധ മേഖലകളിൽ പ്രത്യേക ചർച്ചകളും വർക്ക് ഷോപ്പുകളും നാളെയും മറ്റെന്നാളുമായി നടക്കും.


Full View

Third Doha Economic Forum begins

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News