ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർ സ്വന്തം നാട്ടിലെത്തിയാലും പിഴയടക്കണം; ഖത്തറും യു.എ.ഇയും തമ്മിൽ ധാരണ

യുഎഇയും ബഹ്‌റൈനും ഇതുസംബന്ധിച്ച് നേരത്തെ ധാരണയിലെത്തിയിരുന്നു

Update: 2023-02-09 19:38 GMT
Editor : afsal137 | By : Web Desk
Advertising

ദോഹ: ഗതാഗത സുരക്ഷ ലക്ഷ്യമിട്ട് ഖത്തർ -യുഎഇ സഹകരണത്തിന് ധാരണ. നിയമലംഘനങ്ങൾ നടത്തുന്നവർ സ്വന്തംനാട്ടിൽ തിരിച്ചെത്തിയാലും പിഴയടക്കേണ്ടിവരും. ഗതാഗത നിയമലംഘനങ്ങൾ ഏകീകൃത ഇലക്ട്രോണിക് സംവിധാനത്തിലൂടെ ബന്ധിപ്പിക്കാനാണ് ഖത്തറും യുഎഇയും തമ്മിൽ ധാരണയായത്.

ഈ സംവിധാനം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതായി ഖത്തർ ഗതാഗതമന്ത്രാലയം അറിയിച്ചു. അതായത് യുഎഇയിൽ നിന്നും ഖത്തറിലെത്തുന്ന ഒരാൾ ഇവിടെ ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ തിരിച്ച് യുഎഇയിലെത്തിയാലും പിഴയടക്കേണ്ടിവരും. ഇതിന് പക്ഷെ തിരിച്ച് ഖത്തറിൽ തന്നെ വരേണ്ടതില്ല. ഓൺലൈൻ വഴി പിഴയടയ്ക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ജിസിസി കൂട്ടായ്മയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി. യുഎഇയും ബഹ്‌റൈനും ഇതുസംബന്ധിച്ച് നേരത്തെ ധാരണയിലെത്തിയിരുന്നു.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News