'വൊയേജ് എ ട്രാവല്‍ ത്രൂ ദ സാള്‍ട്ടി വെയിന്‍സ് ഓഫ് അറേബ്യയ്ക്ക്' നാളെ തുടക്കം

മൊമന്‍റം മീഡിയയും രാഗ് ടൂര്‍സ് ഗ്ലോബല്‍ ബിസിനസ് ഹബുമാണ് അഞ്ച് ദിവസത്തെ യാത്ര ഒരുക്കുന്നത്

Update: 2023-02-24 19:59 GMT
Editor : ijas | By : Web Desk

ദോഹ: ചരിത്രമുറങ്ങുന്ന അറേബ്യന്‍ തീരങ്ങളിലൂടെ 'വൊയേജ് എ ട്രാവല്‍ ത്രൂ ദ സാള്‍ട്ടി വെയിന്‍സ് ഓഫ് അറേബ്യയ്ക്ക്' നാളെ തുടക്കം. മൊമന്‍റം മീഡിയയും രാഗ് ടൂര്‍സ് ഗ്ലോബല്‍ ബിസിനസ് ഹബുമാണ് അഞ്ച് ദിവസത്തെ യാത്ര ഒരുക്കുന്നത്. രാവിലെ ദോഹയില്‍ നിന്നും ഈജിപ്തിലെ കെയ്റോയിലേക്ക് ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ 'വൊയേജ് എ ജേര്‍ണി ത്രൂ ദ സാള്‍ട്ടി വെയ്ന്‍സ് ഓഫ് അറേബ്യ' യാത്രക്ക് തുടക്കമാകും.

ഈജിപ്തിലെ സൊഖാന, സഫാഗാ, ജോര്‍ദാനിലെ അഖബ തുറമുഖങ്ങളില്‍ അത്യാഢംബര കപ്പലായ എം.എസ്.സി സ്പ്ലെന്‍ഡിഡയില്‍ ആണ് യാത്ര. പ്രത്യേക പാക്കേജുകളിലൂടെ ഈജിപ്തും ജോര്‍ദാനും ചുറ്റിക്കറങ്ങാനും അവസരമുണ്ട്. മാര്‍ച്ച് ഒന്നിന് രാവിലെ യാത്ര ജിദ്ദയിലെത്തും. ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ എന്നീ മൂന്ന് രാജ്യങ്ങളാണ് പാക്കേജിലുള്ളത്.

Full View

സഞ്ചാരികള്‍ക്ക് അവരുടെ താമസവും ഭക്ഷണവുമെല്ലാം ഒരുക്കിയിരിക്കുന്നത് ക്രൂയിസ് കപ്പലിലാണ്. റാഗ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സുമായി സഹകരിച്ച് മൊമന്‍റം മീഡിയ വൊയേജ് ആണ് പാക്കേജ് ഒരുക്കുന്നത്. ഖത്തര്‍ എയര്‍വേസ് ഹോളിഡേസ് ട്രാവല്‍ പാര്‍ട്ണറും മീഡിയവണ്‍ മീഡിയ പാര്‍ട്ണറുമാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News