ലോകകപ്പ് ഫുട്‌ബോള്‍ ഇന്റര്‍കോണ്ടിനന്റല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ നാളെ ഖത്തറില്‍

Update: 2022-06-12 12:18 GMT
Advertising

ലോകകപ്പ് ഫുട്‌ബോള്‍ ഇന്റര്‍കോണ്ടിനന്റല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഖത്തറില്‍ നാളെ തുടക്കം. ലാറ്റിനമേരിക്കന്‍ കരുത്തരായ പെറുവും ഏഷ്യയെ പ്രതിനിധീകരിച്ചെത്തുന്ന ആസ്‌ത്രേലിയയും തമ്മിലാണ് ആദ്യ പ്ലേ ഓഫ്. രാത്രി 9 മണിക്ക് അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം.

ഏഷ്യന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ നാലാം റൗണ്ടില്‍ യു.എ.ഇയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ആസ്‌ത്രേലിയ പ്ലേ ഓഫ് പോരാട്ടത്തിന് യോഗ്യത നേടിയത്. ലാറ്റിനമേരിക്കന്‍ കരുത്തരായ

പെറുവിനെ തോല്‍പ്പിക്കാന്‍ ഓസീസിനായാല്‍ ഈ ലോകകപ്പില്‍ ഏഷ്യന്‍ പ്രാതിനിധ്യം ആറായി മാറും. റയല്‍ സോസിഡാഡിന്റെ വലകാക്കുന്ന ക്യാപ്റ്റന്‍ മാത്യു റയാന്റെ സാന്നിധ്യമാണ് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്. 2006 മുതല്‍ എല്ലാ ലോകകപ്പുകളിലും കളിക്കുന്ന ആസ്‌ത്രേലിയക്ക് ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ലാറ്റിനമേരിക്കയില്‍ പതിനെട്ടടവും പയറ്റിത്തെളിഞ്ഞാണ് പെറുവിന്റെ വരവ്.

ക്രിസ്ത്യന്‍ ക്യുയേവ, ആന്ദ്രെ കാരിയോ, ലപാന്‍ഡുല എന്നിവരുടെ നീക്കങ്ങള്‍ ആസ്‌ത്രേലിയ കരുതിരിയിരിക്കേണ്ടിവരും. കളക്കളത്തിലുള്ള താരങ്ങളേക്കാള്‍ അപകടകാരി പെറു കോച്ച് റിക്കാര്‍ഡോ ഗരേക്കയാണ്. നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിന്റെ താരങ്ങള്‍ കഴിഞ്ഞ ലോകകപ്പിന് ശേഷം വെളിപ്പെടുത്തിയത് മാത്രംമതി പെറുവിന്റെ കരുത്തറിയാന്‍. ലോകകപ്പില്‍ ഫ്രാന്‍സിന്റെ ഏറ്റവും കടുത്ത മത്സരം പെറുവിന് എതിരെയായിരുന്നുവെന്നാണ് അന്ന് താരങ്ങള്‍ അഭിപ്രായപ്പെട്ടത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News