റെഡ്​​​ക്രസന്‍റ്​ പരിശീലന പരിപാടിയിൽ ബഹ്റൈനിൻ്റെ പങ്കാളിത്തം

Update: 2021-06-21 19:46 GMT

 

റെഡ്​​​ക്രസന്‍റ്​ സംഘടിപ്പിച്ച അന്താരാഷ്​ട്ര പരിശീലന പരിപാടിയിൽ ബഹ്​റൈനിൽ നിന്നും 55 സന്നദ്ധ പ്രവർത്തകർ പ​​ങ്കെടുത്തു. റെഡ്​​​ക്രോസ്​, ജി.സി.സി റീജിയണൽ മിഷൻ എന്നിവയുമായി സഹകരിച്ചായിരുന്നു പരിശീലനം. 'സന്നദ്ധ സേവനവും സന്നദ്ധ സേവകരുടെ മാനേജ്​മെന്‍റും'എന്ന വിഷയത്തിലായിരുന്നു പരിശീലന പരിപാടി.

ബഹ്​റൈനിലെ യുവാക്കളായ സന്നദ്ധ സേവകരുടെ കഴിവ്​ വളർത്താനും അവരുടെ മാനുഷികമായ സ്​നേഹവും അലിവും ശക്​തിപ്പെടുത്താനും പരിശീലന പരിപാടിയിലൂടെ സാധ്യമാവുമെന്ന്​ ബഹ്​റൈൻ റെഡ്​​ക്രസന്‍റ്​ ജനറൽ സെക്രട്ടറി മുബാറക്​ അൽ ഹാദി വ്യക്​തമാക്കി. 

Editor - സിറാജ് പള്ളിക്കര

Correspondent in Bahrain

മീഡിയവൺ ബഹ്റൈൻ ബ്യൂറോയിൽ റിപ്പോർട്ടർ. നിരവധി വർഷമായി സേവനം തുടരുന്നു.

By - Web Desk

contributor

Similar News