സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തിൽ 110 ഹൂതി വിമതർ കൊല്ലപ്പെട്ടു

24 മണിക്കൂറിനിടെ 17 തവണയാണ് സഖ്യസേന വ്യോമാക്രമണം നടത്തിയത്

Update: 2021-11-23 16:07 GMT
Advertising

യമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 110 ഹൂതി വിമതർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ 17 തവണയാണ് സഖ്യസേന വ്യോമാക്രമണം നടത്തിയത്. നൂറിലേറെ സൈനിക വാഹനങ്ങളും തകർത്തു. രണ്ടാഴ്ചയായി യമനിൽ ഏറ്റുമുട്ടൽ രൂക്ഷമാണ്. മാരിബ് പ്രവിശ്യ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഹൂതികൾ. ഇതിനെതിരെ യമൻ സൈന്യവും സൗദി സഖ്യസേനയും സംയുക്തമായാണ് ആക്രമണം നടത്തുന്നത്. 48 മണിക്കൂറിനിടെ കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം 200 കവിഞ്ഞിരിക്കുകയാണ്. ഇതിനകം 1000ത്തിലേറെ ഹൂതികൾ കൊല്ലപ്പെട്ടു. അഞ്ഞൂറിലേറെ കവചിത വാഹനങ്ങളും തകർത്തു. സൗദി സഖ്യസേനയാണ് വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

സനാ, സാദ, മാരിബ് പ്രവിശ്യകളിലെ ഹൂതി കേന്ദ്രങ്ങളാണ് സൗദി സഖ്യസേന ലക്ഷ്യം വെക്കുന്നത്. ഇതിനിടെ സൻആയിലെ യുഎസ് എംബസി കെട്ടിടത്തിൽ ഹൂതികൾ ആക്രമണം നടത്തി. യമനിൽ വെടിനിർത്തൽ കരാർ ഉണ്ടാക്കാനുള്ള യുഎന്നിന്റെയും അമേരിക്കയുടെയും ശ്രമങ്ങൾ ഹൂതികളുടെ നിസ്സഹകരണം കാരണം വഴിമുട്ടിയിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News