സൗദിയിൽ 1516 പൈതൃക കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്തു

കൂടുതൽ കേന്ദ്രങ്ങൾ റിയാദിൽ

Update: 2025-10-13 15:11 GMT

റിയാദ്: സൗദിയിൽ 1516 പൈതൃക കേന്ദ്രങ്ങൾ കൂടി രജിസ്റ്റർ ചെയ്തു. ഏറ്റവും കൂടുതൽ കേന്ദ്രങ്ങൾ റിയാദിലാണ്. ഇതോടെ രാജ്യത്ത് രജിസ്റ്റർ ചെയ്ത പൈതൃക കേന്ദ്രങ്ങളുടെ എണ്ണം 11500 കടന്നു. സൗദി ഹെറിറ്റേജ് കമ്മീഷനാണ് കണക്ക് പുറത്തുവിട്ടത്.

പുരാവസ്തു സൈറ്റുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പൈതൃക കേന്ദ്രങ്ങൾ രജിസ്റ്റർ ചെയ്തത്. 1,174 പൈതൃക കേന്ദ്രങ്ങളാണ് രാജ്യ തലസ്ഥാനത്ത് മാത്രമുള്ളത്. അൽ ബഹയിൽ 184 ഉം, തബൂക്കിൽ 85 ഉം, വടക്കൻ അതിർത്തി പ്രദേശങ്ങളിൽ 70 ഉം, ജിദ്ദയിൽ മൂന്നും പൈതൃക കേന്ദ്രങ്ങളും ദേശീയ പുരാവസ്തു രജിസ്റ്ററിൽ ഇടം പിടിച്ചു.

പുരാവസ്തു ഡാറ്റാബേസ് വികസിപ്പിക്കൽ, പുതുതലമുറക്ക് ചരിത്രബോധമുണ്ടാക്കൽ, ദേശീയ ഐക്യവും സാംസ്‌കാരിക പാരമ്പര്യ ബോധവും ശക്തിപ്പെടുത്തൽ തുടങ്ങിയവയുടെ ഭാഗമായാണ് നീക്കം. ഇനിയും രജിസ്റ്റർ ചെയ്യപ്പെടാത്ത ഇത്തരം കേന്ദ്രങ്ങൾ കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തണമെന്നും നിർദേശമുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News