റമദാനില്‍ ഇരു ഹറമിലും നമസ്കാരങ്ങള്‍ക്കു നേതൃത്വം നല്കാന്‍ പ്രമുഖ പണ്ഡിതര്‍

മക്കയിൽ ഏഴും മദീനയിൽ ഒന്‍പതും ഇമാമുമാരാണ് രാത്രി നമസ്കാരങ്ങൾക്കും പ്രാർഥനകള്‍ക്കും നേതൃത്വം നൽകുക

Update: 2024-03-10 19:14 GMT
Editor : Shaheer | By : Web Desk
Advertising

റിയാദ്: റമദാനിൽ ഇരു ഹറമിലും നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകാൻ സൗദിയിലെ പ്രമുഖ പണ്ഡിതരും ഖുർആൻ പാരായണ വിദഗ്ധരുമായ 16 പേരെ നിശ്ചയിച്ചു. ഇരുഹറമുകളുടെയും മേധാവി ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് ആണ് ഇമാമുമാരെ പ്രഖ്യാപിച്ചത്. റമദാനിലേക്ക് പ്രവേശിക്കുന്ന പുണ്യഭൂമികൾ ഒരുക്കങ്ങൾ പൂർത്തിയാക്കി വിശ്വാസികളെ കാത്തിരിക്കുകയാണ്.

മക്കയിൽ ഏഴും മദീനയിൽ ഒന്‍പതും ഇമാമുമാരാണ് രാത്രി നമസ്കാരങ്ങൾക്കും പ്രാർഥനകള്‍ക്കും നേതൃത്വം നൽകുക. റമദാൻ അവസാനത്തെ പത്ത് ദിവസങ്ങളിൽ അര്‍ധരാത്രിക്കു ശേഷം ഇരുഹറമിലും പ്രത്യേക നമസ്കാരം ഉണ്ടാകും. ഇതിനു പ്രത്യേക ഷെഡ്യൂൾ ഇരുഹറം വിഭാഗം തയാറാക്കിയിട്ടുണ്ട്.

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഇരുഗേഹങ്ങളുടെയും വികസന ഹറംകാര്യ വകുപ്പ് തലവനും മക്ക ഇമാമുമായ ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് ആണ് മസ്ജിദുല്‍ ഹറമിലെ പ്രധാന ഇമാം. 1984ല്‍ 22 വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ അദ്ദേഹം ഹറമില്‍ നമസ്കാരത്തിനു നേതൃത്വം നല്‍കിവരുന്നു. പണ്ഡിതരും ഇമാമുമാരുമായ ഡോ. മാഹിർ മുഐഖിലി, ഡോ. അബ്ദുല്ല അൽ ജുഹനി, ഡോ. ബന്തർ ബലീല, ഡോ. യാസർ അൽ ദോസരി എന്നിവരും മക്കയില്‍ ഇത്തവണയും നമസ്കാരങ്ങള്‍ക്കു നേതൃത്വം നൽകും. ഡോ. വലീദ് അൽ ഷംസാൻ, ശൈഖ് ബദർ അൽ തുർക്കി എന്നിവരും താത്കാലിക നിയമനത്തിൽ റമദാൻ രാത്രി നമസ്‍കാരങ്ങൾക്കു നേതൃത്വം നൽകും.

Full View

പ്രമുഖ പണ്ഡിതനായ ശൈഖ് ഹുദൈഫി തന്നെയാണ് മദീനയിലെ പ്രായംചെന്ന ഇമാം. ഇദ്ദേഹത്തെ കൂടാതെ ഡോ. അബ്ദുൽ മുഹ്സിൻ അല്‍ കാസിം, ഡോ. സ്വലാഹ് അൽ ബുദൈർ, ഡോ. അബ്ദുല്ല അൽ ബുഅഐജാൻ, ഡോ. അഹ്മദ് ബിൻ താലിബ് ബിൻ ഹുമൈദ്, ഡോ. ഖാലിദ് അൽ മുഹന്ന, ഡോ. അഹമ്മദ് അൽ ഹുദൈഫി എന്നിവരും മദീനയിൽ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകും.

Summary: 16 prominent Saudi scholars and experts in Quran recitation appointed to lead prayers in both Harams during Ramadan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News