മാർച്ച് 2026; സൗദിയിൽ 911 വഴി ലഭിച്ചത് 26 ലക്ഷം കോളുകൾ

മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നാണ് ഇത്രയും കോളുകൾ ലഭിച്ചത്

Update: 2026-04-02 11:37 GMT

റിയാദ്: സൗദി അറേബ്യയിലെ ഏകീകൃത അടിയന്തര നമ്പറായ 911 ലേക്ക് മാർച്ച് മാസത്തിൽ മാത്രം ലഭിച്ചത് 26 ലക്ഷത്തിലധികം കോളുകളെന്ന് നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻസ് അറിയിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നാണ് ഇത്രയും കോളുകൾ ലഭിച്ചത്.

ലഭിക്കുന്ന അടിയന്തര കോളുകൾ നൂതനമായ ഓട്ടോമേറ്റഡ് സംവിധാനങ്ങളിലൂടെ ബന്ധപ്പെട്ട സുരക്ഷാ-സേവന ഏജൻസികളിലേക്ക് ഉടനടി കൈമാറും. വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള വിദഗ്ധരായ ഉദ്യോഗസ്ഥരാണ് ഈ സെന്ററുകളിൽ പ്രവർത്തിക്കുന്നത്. മാർച്ച് മാസം റിയാദിൽ നിന്നും 11,68,746 കോളുകളും മക്കയിൽ നിന്നും 970,119 കോളുകളുമാണ് ലഭിച്ചത്. കിഴക്കൻ പ്രവിശ്യയിൽ നിന്ന് 5,39,682 ഉം മദീനയിൽ നിന്ന് 2,81,886 ഉം കോളുകളും ലഭിച്ചു.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News