ടൂറിസം മേഖലയിൽ 41 തൊഴിലുകൾ സൗദിവത്കരിക്കും

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടപ്പാക്കുക

Update: 2025-04-22 14:04 GMT

റിയാദ്: ടൂറിസം മേഖലയിൽ 41 തൊഴിലുകൾ സൗദിവത്കരിക്കാൻ തീരുമാനമായതായി സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം. സ്വകാര്യ മേഖല സ്ഥാപനങ്ങളിലായിരിക്കും നിയമം നടപ്പാക്കുക. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും സ്വദേശിവത്കരണം. സൗദി ടൂറിസം മന്ത്രാലയത്തിന്റെ സഹകരണത്തോടെ മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയമായിരിക്കും നിയമം നടപ്പാക്കുക.

സ്വദേശികൾക്ക് ജോലി അവസരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഹോട്ടലുകളുമായി ബന്ധപ്പെട്ട തസ്തികകളായ മാനേജർ, ഓപ്പറേഷൻസ് മാനേജർ, റിസപ്ഷനിസ്റ്റ്, കൺട്രോൾ മാനേജർ, ട്രാവൽ ഏജൻസി മാനേജർ, പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് മാനേജർ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

അടുത്ത വർഷം ഏപ്രിൽ 22 നായിരിക്കും ആദ്യഘട്ട സ്വദേശിവത്കരണം ആരംഭിക്കുക. രണ്ടാം ഘട്ടം ആരംഭിക്കുക 2027 ജനുവരി മൂന്നിനും അവസാന ഘട്ടം 2028 ജനുവരി രണ്ടിനും ആരംഭിക്കും. മേഖലയിലെ സ്വദേശിവത്കരണം പൂർത്തിയാകുന്നതോടെ സൗദികൾ ടൂറിസം മേഖലയിലെ ജോലികളിൽ സജീവമാകും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News