സൗദിയിൽ 600 കോടി റിയാലിന്റെ 45 കരാറുകൾ; ധാരണാപത്രം ഒപ്പുവെച്ച് നാഷണൽ ഡെവലപ്‌മെന്റ് ഫണ്ട്

'മൊമന്റം 2025' ഡെവലപ്‌മെന്റ് ഫിനാൻസ് കോൺഫറൻസിലാണ് പ്രഖ്യാപനം

Update: 2025-12-12 11:19 GMT
Editor : Mufeeda | By : Web Desk

റിയാദ്: സൗദി ദേശീയ വികസന ഫണ്ടും അനുബന്ധ സ്ഥാപനങ്ങളും ചേർന്ന് പ്രമുഖ പ്രാദേശിക, അന്താരാഷ്ട്ര പങ്കാളികളുമായി 45 കരാറുകളിൽ ഒപ്പുവെച്ചു. 600 കോടി റിയാൽ മൂല്യമുള്ള കരാറുകളിലാണ് ധാരണ. റിയാദിൽ നടന്ന മൊമന്റം 2025 ഡെവലപ്‌മെന്റ് ഫിനാൻസ് കോൺഫറൻസിന്റെ സമാപനത്തിലാണ് പ്രഖ്യാപനം.

സൗദി കിരീടാവകാശിയും നാഷണൽ ഡെവലപ്‌മെന്റ് ഫണ്ട് (NDF) ബോർഡ് ചെയർമാനുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ നേത‍ത്വത്തിൽ NDF ആണ് സമ്മേളനം സംഘടിപ്പിച്ചത്. ഡിസംബർ 9 മുതൽ 11 വരെ റിയാദിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര സമ്മേളന കേന്ദ്രത്തിലായിരുന്നു കോൺഫറൻസ്.

പുതിയ കരാറുകൾ ഒപ്പുവെക്കുന്നതിലൂടെ നിക്ഷേപത്തിന്റെ വേഗത കൂട്ടുകയും സ്വകാര്യ മേഖലയെ ശാക്തീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ചെറുകിട-ഇടത്തരം സംരംഭങ്ങൾ, ടൂറിസം, സംസ്കാരം, മാനവ മൂലധനം, അടിസ്ഥാന സൗകര്യം, സുസ്ഥിര വികസനം തുടങ്ങിയ മുൻഗണനാ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും പുതിയ കരാറുകൾക്കാവും.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News