സൗദിയില്‍ നിയമ കുരുക്കിലകപ്പെട്ട് പന്ത്രണ്ട് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന മലയാളി നാട്ടിലേക്ക് മടങ്ങി

കമ്പനി പൂട്ടിയത് മുതല്‍ കിടപ്പാടമില്ലാതായ സിദ്ദീഖിനെ ചാവക്കാട് സ്വദേശിയായ സുഹൃത്താണ് ഏഴ് വര്‍ഷമായി കൂടെ കൂട്ടി താമസവും ഭക്ഷണവും ഒരുക്കി നല്‍കിയത്

Update: 2022-05-24 19:14 GMT
Editor : ijas
Advertising

ദമ്മാം: സൗദിയിലെ ദമ്മാമില്‍ നിയമ കുരുക്കിലകപ്പെട്ട് പന്ത്രണ്ട് വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന മലയാളി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി. ആലപ്പുഴ പുന്നപ്ര സ്വദേശി സിദ്ദീഖ് വാവാ കുഞ്ഞുവാണ് സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ക്കൊടുവില്‍ നാടണഞ്ഞത്. താമസ രേഖയും ജോലിയുമില്ലാതെ പ്രയാസത്തിലായ സിദ്ദീഖ് ഏഴ് വര്‍ഷമായി സുഹൃത്ത് നല്‍കിയ അഭയത്തില്‍ കഴിഞ്ഞു വരികയായിരുന്നു.

Full View

മാസങ്ങള്‍ക്ക് മുമ്പ് മീഡിയാവണാണ് സിദ്ധീഖിന്‍റെ ദുരിത ജീവിതം ആദ്യം വാര്‍ത്തയാക്കിയത്. വിരവമറിഞ്ഞെത്തിയ സാമൂഹ്യ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് നാട്ടിലേക്ക് മടങ്ങുന്നതിന് വഴിയൊരുക്കിയത്. 26 വര്‍ഷമായി ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന സിദ്ദീഖിന് കമ്പനി അടച്ചു പൂട്ടിയതോടെയാണ് ദുരിതം ആരംഭിച്ചത്. കമ്പനി പൂട്ടിയത് മുതല്‍ കിടപ്പാടമില്ലാതായ സിദ്ദീഖിനെ ചാവക്കാട് സ്വദേശിയായ സുഹൃത്താണ് ഏഴ് വര്‍ഷമായി കൂടെ കൂട്ടി താമസവും ഭക്ഷണവും ഒരുക്കി നല്‍കിയത്. മുടങ്ങിയ ശമ്പളമോ സര്‍വീസ് മണിയോ ഒന്നും ലഭിച്ചില്ലെങ്കിലും ജീവനോടെ നാട്ടിലേക്ക് മടങ്ങാനായതിലുള്ള സന്തോഷത്തിലാണ് സിദ്ധീഖ്. ഒടുവില്‍ വിമാന ടിക്കറ്റ് കൂടി സുഹൃത്തായ ഗഫൂര്‍ തന്നെ എടുത്തു നല്‍കിയാണ് സിദ്ദീഖിനെ യാത്രയാക്കിയത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News