സൗദി ജുബൈൽ ഇന്ത്യൻ സ്‌കൂൾ മാനേജ്മന്റ് കമ്മിറ്റിക്ക് ചെയർമാനായി മലയാളി

Update: 2022-11-04 12:09 GMT

ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ജുബൈലിന്റെ പുതിയ മാനേജ്മന്റ് കമ്മിറ്റിയുടെ 2022-2025 വർഷത്തേക്കുള്ള ചെയർമാനായി മലപ്പുറം സ്വദേശി ഡോ. പി.കെ ജൗഷീദ് തിരഞ്ഞെടുക്കപ്പെട്ടു. ഷുജാ അത്ത് മിർസ, മെഹുൽ ചൗഹാൻ, മുഹമ്മദ് ജമീൽ അക്തർ എന്നിവരാണ് നിയമിതരായ മറ്റു കമ്മിറ്റി അംഗങ്ങൾ.

ഏഴംഗ കമ്മിറ്റിയിൽ ബാക്കിയുള്ളവരുടെ നിയമനങ്ങൾ വൈകാതെ നടക്കും. പ്രിൻസിപ്പലായി മഞ്ജുഷ ചിറ്റലെയും, ഹുസൈൻ അൽ മഖ്ബൂൽ വിദ്യാഭ്യാസ മന്ത്രാലയ നിരീക്ഷകനായും ചുമതല വഹിക്കുന്നു. 1987ൽ സ്ഥാപിതമായ ജുബൈൽ ഇന്ത്യൻ സ്‌കൂളിൽ നിലവിൽ 6500 കുട്ടികൾ പഠിക്കുന്നുണ്ട്. 380 അധ്യാപകരും 50ൽ പരം മറ്റു ജീവനക്കാരും സേവനമനുഷ്ഠിക്കുന്നുണ്ട്.

Advertising
Advertising

രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ജൗഷീദ് മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശിയാണ്. മമ്പാട് എം.ഇ.എസ് കോളേജ്, എം.ജി യൂണിവേഴ്‌സിറ്റി, നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഇഞ്ചെൺ, സൗത്ത് കൊറിയ എന്നിവിടങ്ങളിലായിരുന്നു പഠനം. തുടർന്ന് ഐ.ഐ.ടി ഖരഗ്പൂർ, ഐ.ഐ.എസ്.ഇ.ആർ ഭോപ്പാൽ, ബിൽകന്റ് യൂണിവേഴ്‌സിറ്റി തുർക്കി എന്നിവിടങ്ങളിൽ പോസ്റ്റ് ഡോക്ടർ ഫെല്ലോ ആയി സേവനമനുഷ്ടിച്ചു.

2015 മുതൽ ഇന്ത്യയിൽ പോളിമർ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ ജുബൈൽ വ്യവസായ നഗരത്തിലെ 'തസ്നി' പെട്രോകെമിക്കൽ കമ്പനിയിൽ സീനിയർ സയന്റിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. ഫിദ നസീഫയാണ് ഭാര്യ. മക്കൾ: ഇഷാൻ റാസി, ഇഷാൻ ലത്ഫി, ഇൻഷാ മെഹ്റി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News