ദമ്മാമിൽ മലയാളി സാമൂഹ്യ പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Update: 2022-09-07 10:11 GMT

സൗദിയിലെ ദമ്മാമിൽ മലയാളി സാമൂഹ്യ പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം നിലമ്പൂർ കരുളായി സ്വദേശി പെരിൻചോലത്ത് ഗംഗാധരൻ(56) ആണ് മരിച്ചത്. കാൽനൂറ്റാണ്ടിലേറെയായി ദമ്മാമിൽ കുടുംബവുമൊത്ത് പ്രവാസ ജീവിതം നയിക്കുകയായിരുന്നു.

ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഗംഗാധരൻ ഉറക്കത്തിൽ മരണപ്പെടുകയായിരുന്നു. നവോദയ സാംസ്‌കാരിക വേദി അംഗമായ ഇദ്ദേഹം സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ അനിത, മക്കൾ രോഹിത്, ആകാശ്, സംഗീത്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News