സൗദിയിൽ കരാട്ടെ ക്ലബ്ബുകളുടെ സംഗമവും ടെസ്റ്റും സംഘടിപ്പിച്ചു

കരാട്ടെ ബുഡോക്കാൻ ഇന്റർനാഷണലിന് കീഴിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്

Update: 2024-06-09 16:24 GMT

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ കരാട്ടെ ക്ലബ്ബുകളുടെ സംഗമവും ഗ്രേഡിംഡ് ടെസ്റ്റും സംഘടിപ്പിച്ചു. കരാട്ടെ ബുഡോക്കാൻ ഇന്റർനാഷണലിന് കീഴിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വ്യത്യസ്ത ക്ലബ്ബുകളിൽ നിന്നുള്ള നൂറോളം പഠിതാക്കളും പരിശീലകരും ക്യാമ്പിൽ പങ്കെടുത്തു. കരാട്ടെ ബുഡോക്കാൻ ഇന്റർനാഷണലിന് കീഴിലുള്ള ക്ലബ്ബുകളായ ഗോൾഡൻ ഫിറ്റ്നസ് ജിം, യങ്സ്റ്റേഴ്സ് ഡോജോ ദമ്മാം, സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ അൽഹുദ, ഷിമാലിയ ഫിറ്റ്നസ് സെന്റർ അൽകോബാർ, ബിലാൽസ് ഫിറ്റനസ് സെന്റർ, നിജൂം ഫിറ്റനസ് സെന്റർ ജുബൈൽ എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

Advertising
Advertising

ഖത്തീഫ് അൽഹിദായ ക്ലബ്ബിൽ സംഘടിപ്പിച്ച സംഗമം മാധ്യമപ്രവർത്തകൻ നൗഷാദ് ഇരിക്കൂർ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകൻ പി.എ.എം ഹാരിസ് പഠിതാക്കളുമായി സംവദിച്ചു. അൽകോബാർ ഇസ്ലാഹീ സെന്റർ പ്രസിഡന്റ് അൻഷാദ്, സൗദി അൽറമാവി എം.ഡി മൂസ അൽഈദ് എന്നിവർ സംബന്ധിച്ചു.

ബുഡോക്കാൻ ഇന്റർനാഷണൽ സൗദി ചീഫ് ഇൻസ്പെക്ടർ റൻഷി ടി.എ ഗഫൂർ വിജയികൾക്ക് അനുമോദനം നേർന്നു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ബെൽറ്റുകളും വിതരണം ചെയ്തു. പരിശീലകരായ റെൻഷി യാസർ അറഫാത് ജിദ്ദ, സെൻസായിമാരായ നിഷാദ് നിലമ്പൂർ, ഷംസുദ്ധീൻ പൂക്കോട്ടുംപാടം, ഇസ്മാഈൽ ജിദ്ദ, അഷ്‌റഫ് മക്ക, അൻവർഷ മദീന, ശിഹാബ് മക്ക, ഷബീർ മഞ്ചേരി, റിനീഷ് കണ്ണൂർ, അഹമ്മദ് ബിലാൽ എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News