താനൂർ സ്വദേശി സൗദിയിൽ നിര്യാതനായി
റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു
Update: 2025-09-14 14:10 GMT
റിയാദ്: സൗദിയിലെ റിയാദിൽ മലപ്പുറം താനൂർ സ്വദേശിയായ യുവാവ് നിര്യാതനായി. പനങ്ങാട്ടൂർ മുസ്‌ലിയാരകത്ത് ഫിറോസാ(37)ണ് നിര്യാതനായത്. ഹൃദയാഘാതമായിരുന്നു മരണകാരണം.
റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ശാരീരിക അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞയാഴ്ച റിയാദിലെ ഒബൈദ് ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു. മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി വരുകയാണ്.