ജിദ്ദ-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് പുനരാരംഭിക്കുന്നു

മാസങ്ങൾക്ക് ശേഷമാണ് ജിദ്ദ-കോഴിക്കോട് സെക്ടറിൽ നേരിട്ടുള്ള സർവ്വീസ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നത്.

Update: 2022-02-15 16:14 GMT
Editor : Nidhin | By : Web Desk

ജിദ്ദ-കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 21ന് ആദ്യ വിമാനം ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവീസ് നടത്തും.

അടുത്ത മാസം മുതൽ കൂടുതൽ സർവീസുകൾ ഷെഡ്യൂൾ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

മാസങ്ങൾക്ക് ശേഷമാണ് ജിദ്ദ-കോഴിക്കോട് സെക്ടറിൽ നേരിട്ടുള്ള സർവ്വീസ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നത്. ഫെബ്രുവരിയിൽ 21, 22, 23, 25, 27 എന്നീ തീയതികളിലായി ആകെ അഞ്ച് സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഇതിൽ 21, 25, 27 തിയതികളിൽ കോഴിക്കോട്-ജിദ്ദ-കോഴിക്കോട് സെക്ടറിലും, 22ന് മുംബൈ-ജിദ്ദ-കോഴിക്കോട് സെക്ടറിലും, 23ന് കോഴിക്കോട്്-ജിദ്ദ-മുംബൈ സെക്ടറിലുമാണ് സർവീസ്.

Advertising
Advertising

165 പേർക്ക് യാത്ര ചെയ്യാവുന്ന ചെറിയ വിമാനമാണ് സർവീസിന് ഉപയോഗിക്കുക. 20 കിലോ ബാഗേജുൾപ്പെടെ 496 റിയാൽ മുതലും, 30 കിലോ ബാഗേജുൾപ്പെടെ 546 റിയാൽ മുതലും, 40 കിലോ ബാഗേജുൾപ്പെടെ 646 റിയാൽ മുതലുമാണ് ജിദ്ദ-കോഴിക്കോട് സെക്ടറിലെ ടിക്കറ്റ് നിരക്ക്. എന്നാൽ കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്കുള്ള യാത്രക്ക് 1400 റിയാൽ മുതലാണ് നൽകേണ്ടത്. ടിക്കറ്റുകൾ എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ് സൈറ്റിൽ നിന്നോ, എയർ ഇന്ത്യ എക്സ്പ്രസ് ഓഫീസിൽ നിന്നോ അംഗീകൃത ഏജൻസികളിൽ നിന്നോ കരസ്ഥമാക്കാം.

അടുത്ത മാസത്തേക്കുള്ള സർവീസുകൾ വൈകാതെ ഷെഡ്യൂൾ ചെയ്യുമെന്നും അധികൃതർ അറിയിച്ചു. അതോടെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും കൂടതൽ സർവ്വീസ് നടത്താനായേക്കുമെന്നും അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. പരിമിതമായ വിമാന സർവീസുകൾ മാത്രമുള്ള കോഴിക്കോട് ജിദ്ദ സെക്ടറിൽ എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസിനെത്തുന്നത് പ്രവാസികൾക്കും തീർത്ഥാടകർക്കും ഏറെ ആശ്വാസകരമാകും.

Summary: Air India Express resumes service in Jeddah-Kozhikode sector

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News