അൽഹസ ഒഐസിസി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

സെക്രട്ടറി ലിജു വർഗീസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി

Update: 2025-08-17 11:15 GMT

അൽഹസ: ഒഐസിസി ദമ്മാം റിജ്യണൽ അൽഹസ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 79ാം ദേശീയ ദിനം ആഘോഷിച്ചു. പതാക ഉയർത്തിയും മധുരം വിതരണം ചെയ്തും പ്രവർത്തകർ ആഘോഷം പങ്കിട്ടു. പ്രസിഡന്റ് ഫൈസൽ വച്ചാക്കൽ, റിജ്യണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാഫി കുതിർ, ആക്ടിംഗ് പ്രസിഡണ്ട് റഫീക്ക് വയനാട് എന്നിവർ ചേർന്ന് പതാക ഉയർത്തി. സെക്രട്ടറി ലിജു വർഗീസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.

വൈസ് പ്രസിഡന്റ് അർഷദ് ദേശമംഗലം, ജനറൽ സെക്രട്ടറി നിസാം വടക്കേക്കോണം, അഫ്‌സൽ മേലേതിൽ, അസിസ്റ്റന്റ് ട്രഷറർ ഷിബു സുകുമാരൻ, മുതിർന്ന അംഗം അനിരുദ്ധൻ കായംകുളം, മുരളീധരൻ പഴയ തറയിൽ, നൗഷാദ് താഴ്‌വ, സെബാസ്റ്റ്യൻ സനയ്യ, അനീഷ് സനയ്യ, ഷിബു ഷൂകേക്ക്, അക്ബർ ഖാൻ, നവാസ് നജ, സുമീർ അൽ മൂസ, ഷമീർ ഡിപ്ലോമാറ്റ് ശിഹാബ്, പ്രസന്നൻ പിള്ള എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ഷാനി ഓമശ്ശേരി സ്വാഗതവും ട്രഷറർ ഷിജോ മോൻ വർഗീസ് നന്ദിയും പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News