അൽ ഹസ്സ ഒഐസിസി ഓണാഘോഷം സംഘടിപ്പിച്ചു

Update: 2023-09-19 17:42 GMT
Advertising

ഒഐസിസി അൽ ഹസ്സ ഏരിയാ കമ്മറ്റി പ്രവാസോണം'23 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇരുപത്തി അഞ്ചിൽപരം വിഭവങ്ങളടങ്ങിയ ഓണസദ്യയും ഒരുക്കിയിരുന്നു.

ഒരേ സമയം 250 പേർക്ക് ഒന്നിച്ച് വിളമ്പി തുടങ്ങിയ ഓണസദ്യ 4 മണി വരെ നീണ്ടു. വിവിധ കലാപരിപാടികളും അരങ്ങേറി. അഫ്സാന അഷ്റഫ് അവതാരകയായിരുന്നു.

ഹുഫൂഫ് ഹോട്ടൽ കൺവെൻഷൻ സെൻ്ററിൽ നടന്ന പ്രവാസോണം'23 ൽ കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേകം സംഘടിപ്പിച്ച കായിക മത്സരങ്ങളിൽ 300 ൽ പരം ആളുകൾ പങ്കെടുത്തു.

ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്ന ആദരവ് 2023 ൽ അൽ ഹസ്സയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ പ്രസാദ് കരുണാഗപ്പള്ളിക്കുള്ള  ഉപഹാരം ഹനീഫ മൂവാറ്റുപുഴയുടെ സാന്നിധ്യത്തിൽ ഫൈസൽ വാച്ചാക്കൽ കൈമാറി.

ഫത്തഹി ഖലഫ് അൽ കുദൈറിനുള്ള ബിസിനസ്സ് എക്സലൻസി പുരസ്കാരവും കൈമാറി. 2022-2023 അദ്ധ്യായന വർഷത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.

ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പഴം പ്രഥമൻ പായസ മത്സരത്തിൽ ഫജ്റുദ്ദീൻ, ഷൈല അനീസ് ,ജസു്ല ഷമീം (ടിക് ടോക് പാത്തു) എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

പരിപാടികളുടെ ഭാഗമായി സംസം മെഡിക്കൽ കോംപ്ലക്സ് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. സംഘാടക സമിതി ചെയർമാൻ ഫൈസൽ വാച്ചാക്കൽ,മുഖ്യ രക്ഷാധികളായ ശാഫി കുദിർ, പ്രസാദ് കരുനാഗപ്പള്ളി, ഉമർ കോട്ടൽ,ഷമീർ പനങ്ങാടൻ (റിസപ്ഷൻ), നവാസ് കൊല്ലം (കൺവീനർ) അർശദ് ദേശമംഗലം ( പബ്ലിസിറ്റി),റഷീദ് വരവൂർ ,ലിജു വർഗ്ഗീസ്, സബീന അഷ്റഫ് (പ്രോഗ്രാം കമ്മറ്റി കൺവീനർമാർ), അഫ്സൽ തിരൂർകാട് (സൗണ്ട് )ഷിബു സുകുമാരൻ, റഫീഖ് വയനാട്, മുജീബുറഹ്മാൻ,ഷമീർ പാറക്കൽ, സലീം കെഎ, അനീസ് സനയ്യ, നൗഷാദ് പെരിന്തൽമണ്ണ, സാദിഖ് സൂഖ് അൽഖറിയ, ജിബിൻ, മുരളി ചെങ്ങന്നൂർ, ഷിബു ഷുക്കേക്ക്, മൊയ്തു അടാടി, ബിനു കൊല്ലം, റിജോ ഉലഹന്നാൻ, സബാസ്റ്റ്യൻ സനയ്യ, വിനോദ് വൈഷ്ണവ്, സുമീർ , പ്രവീൺ കുമാർ, ഷാജി പട്ടാമ്പി( ഫുഡ് കമ്മറ്റി ), ഷാനി ഓമശ്ശേരി, ജംഷാദ്, സാഹിർ ചുങ്കം, അക്ബർ ഖാൻ ,സിജോ രാമപുരം, റിനോസ് റഫീഖ്,ഷിജോ വർഗ്ഗീസ്, ഷംസു കൊല്ലം, സജീം കുമ്മിൾ,നസീം അഞ്ചൽ, നൗഷാദ് കൊല്ലം, റുക്സാന റഷീദ്, സെബി ഫൈസൽ,നജ്മ അഫ്സൽ, മഞ്ജു നൗഷാദ് ( വളണ്ടിയർ വിംഗ്) എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നല്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News