അൽ ഖോബാർ കെഎംസിസി വനിത വിങ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

സൗദി ഈസ്റ്റേൺ പ്രൊവിന്‍സ് കമ്മിറ്റി ആക്ടിങ് സെക്രട്ടറി സമദ് വേങ്ങര ഉൽഘാടനം ചെയ്തു

Update: 2026-04-08 06:27 GMT

ദമ്മാം: അൽ ഖോബാർ കെഎംസിസി വനിതാ വിങ് വിവിധ സംഘടനകളിലെ വനിതാ നേതാക്കന്മാരെ പങ്കെടുപ്പിച്ചു നിയമസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. പ്രസിഡൻ്റ് ഷബ്ന നജീബ് അധ്യക്ഷത വഹിച്ച ചടങ്ങ് കെ എം സി സി സൗദി ഈസ്റ്റേൺ പ്രൊവിന്‍സ് കമ്മിറ്റി ആക്ടിങ് സെക്രട്ടറി സമദ് വേങ്ങര ഉൽഘാടനം ചെയ്തു. ഷാഫി മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

കെഎംസിസി സൗദി നാഷണൽ കമ്മിറ്റി ഇലക്ഷൻ ക്യാമ്പയിൻ സന്ദേശം വൺ കാൾ വൺ വോട്ട് സദസ്യരുമായി പങ്ക് വെച്ചു. ജനറൽ സെക്രട്ടറി ഹാജറ സലിം സ്വാഗതം പറഞ്ഞു. വിവിധ സംഘടനകൾക്കുവേണ്ടി ഷിജില ഹമീദ് (ഒഐസി സി) ഫൗസിയ അനീസ് (പ്രവാസി വെൽഫയർ വിങ്), റൂഹിബാനു (തനിമ) സുമയ്യ ഫസൽ (തുക്ബ കെഎംസിസി) എന്നിവർ സംസാരിച്ചു. അൽ ഖോബാർ വനിതാ വിങ് ഓർഗനൈസിംഗ് സെക്രട്ടറി റിഫാന ആസിഫ് ചടങ്ങിന് ആശംസ നേര്‍ന്നു. സീനത്ത് അഷ്റഫ് നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ നിരവധി വനിതകൾ പങ്കെടുത്തു .ഫൗസിയ, ഫസീന.,ഫസീല, സിന, കദീജ, സമീഹ, മെഹനാസ്, ദാകിറ, സൗദ എന്നിവർ പരിപാടി നിയന്ത്രിച്ചു. ഹബീബ് പൊയിൽതൊടി,സലീം തുറക്കൽ,ആസിഫ്, റസാഖ്, കബീർ, സലീം ടി എം, ഷഹന ജലീൽ, ഷാനിബ ഉമ്മർ, താഹിറ ഷജീർ എന്നിവർ സംബന്ധിച്ചു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News