റിയാദിൽ സൗദി-ജോർദാൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

മേഖലയിലെ സംഘർഷവും ഉഭയകക്ഷി ബന്ധവും ചർച്ച ചെയ്തു

Update: 2026-04-07 08:46 GMT

റിയാദ്: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മാൻ സഫാദിയുമായി തിങ്കളാഴ്ച റിയാദിൽ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധവും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും മന്ത്രിമാർ ചർച്ച ചെയ്തു.

അറബ് രാജ്യങ്ങൾക്ക് എതിരായ ഇറാൻ ആക്രമണങ്ങളെ നേതാക്കൾ അപലപിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണ്. അന്താരാഷ്ട്ര നിയമങ്ങൾക്കും കൺവെൻഷനുകൾക്കും അനുസൃതമായി രാഷ്ട്രങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികൾക്കും ഇരുവരും പരസ്പരം പിന്തുണ പ്രഖ്യാപിച്ചു.

സിറിയയിലെയും ഫലസ്തീനിലെയും സംഭവവികാസങ്ങൾ യോഗം അഭിസംബോധന ചെയ്തു. ഇസ്രായേലി ലംഘനങ്ങൾ തടയേണ്ടതിന്റെയും, ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത നേതാക്കൾ ഊന്നിപ്പറഞ്ഞു. മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തുകയും ഇവിടങ്ങളിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും മന്ത്രിമാർ വ്യക്തമാക്കി. 

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News