സൗദി പ്രോ ലീഗിൽ അൽ നസർ: ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നിറങ്ങില്ല

സൗദി പ്രോ ലീഗിലെ ആദ്യ മത്സരത്തിൽ അൽ നസർ അൽ ഇത്തിഫാഖിനെ നേരിടാൻ ഒരുങ്ങുകയാണ്.

Update: 2023-08-14 17:59 GMT
Editor : banuisahak | By : Web Desk

റിയാദ്: പരിക്കിനെ തുടർന്ന് വിശ്രമം ആവശ്യമായി വന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് നടക്കുന്ന അൽ നസറിന്റെ മത്സരത്തിൽ ഉണ്ടാകില്ല. സൗദി പ്രോ ലീഗിലെ ആദ്യ മത്സരത്തിൽ അൽ നസർ അൽ ഇത്തിഫാഖിനെ നേരിടാൻ ഒരുങ്ങുകയാണ്.

അറബ് ക്ലബ് ചാമ്പ്യൻഷിപ്പിൽ ഏറെ മത്സരങ്ങൾ റൊണാൾഡോ അൽനസ്റിനായി കളിച്ചിരുന്നുയ ഫൈനലിൽ അൽ ഹിലാലിനെതിരെ റൊണാൾഡോ ഇരട്ട ഗോൾ നേടി അൽ നസറിനെ കിരീടത്തിലേക്കും എത്തിച്ചു. ആ മത്സരത്തിൽ എക്സ്ട്രാ ടൈമിൽ പരിക്കേറ്റ റൊണാൾഡോ കളം വിടേണ്ടി വന്നിരുന്നു.

ഇതെല്ലാം കണക്കിലെടുത്താണ് റൊണാൾഡോക്ക് വിശ്രമം നൽകുന്നത്. സാദിയോ മാനെ, ബ്രൊസോവിച്, ഫൊഫാന് ടെല്ലസ് എന്നിവർ എല്ലാം ഉള്ളത് കൊണ്ട് തന്നെ റൊണാൾഡോ ഇല്ലെങ്കിലും വിജയത്തോടെ സീസൺ തുടങ്ങാൻ ആകും എന്നാണ് അൽ നസർ പ്രതീക്ഷിക്കുന്നത്. സ്റ്റീവൻ ജെറാഡ് പരിശീലിപ്പിക്കുന്ന അൽ ഇത്തിഫാഖും മികച്ച ടീമാണ്. മുൻ ലിവർപൂൾ ക്യാപ്റ്റൻ ഹെൻഡേഴ്സൺ ഇന്ന് ഇത്തിഫാഖിനായി കളത്തിൽ ഇറങ്ങിയിട്ടുണ്ട്

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News