അൽമിറാഷ് ഗ്രൂപ്പിന്റെ പുതിയ ഔട്ട്ലെറ്റ് റിയാദിൽ; ഉൽപന്നങ്ങൾ ഹോൾസെയിൽ നിരക്കിൽ
റിയാദിലെ അതീഖ മാർക്കറ്റിലാണ് പുതിയ സ്ഥാപനം
Update: 2022-11-25 06:18 GMT
സൗദിയിലെ പ്രമുഖ ഹോൾസെയിൽ ഫുഡ് സപ്ലൈ ഗ്രൂപ്പായ അൽമിറാഷിന്റെ പുതിയ ഔട്ട്ലെറ്റ് റിയാദിൽ പ്രവർത്തനമാരംഭിച്ചു. ചോക്ലേറ്റ്സ് ആന്റ് സ്വീറ്റ്സ് ഉൽപന്നങ്ങളുടെ വൻശേഖരമൊരുക്കിയാണ് പുതിയ ഔട്ട്ലെറ്റിന്റെ പ്രവർത്തനം.
മുപ്പത് വർഷമായി സൗദിയിൽ ഫ്ുഡ് സപ്ലൈരംഗത്ത് പ്രവർത്തിച്ചു വരുന്നവരാണ് അൽമിറാഷ് ഗ്രൂപ്പ്. റിയാദ് അതീഖ മാർക്കറ്റിൽ ആരംഭിച്ച സ്വീറ്റ്‌സ് ഔട്ട്ലെറ്റിൽ വെത്യസ്ഥ കമ്പനികളുടെ ചോക്ലൈറ്റുകളും സ്വീറ്റ്സും ഹോൾസെയിൽ നിരക്കിൽ ലഭിക്കും. കമ്പനിയുടെ കൂടുതൽ ശാഖകൾ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഉടൻ ആരംഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.